കൊച്ചി: പെണ്‍സുഹൃത്തിനെ ഹോസ്റ്റലിലാക്കാന്‍ എത്തിയ യുവാവിനെ നാട്ടുകാര്‍ മര്‍ദിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മര്‍ദനത്തില്‍ പരിക്കേറ്റ കൊല്ലം സ്വദേശി അരുണിന്റെ പരാതിയിലാണ് എളമക്കര പോലീസ് അന്വേഷണം ആരംഭിച്ചത്.
തിങ്കളാഴ്ച രാത്രി അഞ്ചുമന ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം. പെണ് സുഹൃത്തിനെ ഹോസ്റ്റലിലാക്കാന്‍ എത്തിയപ്പോഴുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മര്‍ദ്ദിച്ചു എന്നാണ് പരാതി.
അതേസമയം യുവാവ് പ്രദേശത്ത് നിരന്തരം പ്രശ്നമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് റസിഡന്റസ് അസോസിയേഷനും പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. യുവതിയും യുവാവും റോഡില്‍നിന്നും ഉറക്കെ സംസാരിച്ച് ബഹളം വച്ചതോടെയാണ് ഇടപെട്ടതെന്നാണ് നാട്ടുകാരുടെ വാദം.