മണ്ഡലകാലം വരവായി; ചോറ്റാനിക്കരയില്‍ മുന്നൊരുക്കങ്ങളായില്ല

EKM-CHOTTANIKKARAതൃപ്പൂണിത്തുറ: ശബരിമല മണ്ഡല മകരവിളക്കുകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍മാത്രം അവശേഷിക്കേ തീര്‍ഥാടനകേന്ദ്രമായ ചോറ്റാനിക്കരയില്‍ വേണ്ടത്ര മുന്നൊരുക്കങ്ങളായില്ല. ഇതരസംസ്ഥാനക്കാരും മലയാളികളുമായി ആയിരക്കണക്കിനു അയ്യപ്പഭക്തന്മാര്‍ ഈ കാലയളവില്‍ ചോറ്റാനിക്കരയില്‍ എത്തിച്ചേരുക പതിവാണ്. തീര്‍ഥാടകര്‍ക്കായി നിലവില്‍  ഒരു ശുചിമുറിപോലും ചോറ്റാനിക്കര പഞ്ചായത്തിന്റേതായി ഒരുക്കിയിട്ടില്ല. റോഡരികുകളില്‍ മലമൂത്രവിസര്‍ജ്യങ്ങള്‍കൊണ്ട് വഴിയാത്രക്കാര്‍ മൂക്കുപൊത്തി യാത്രചെയ്യേണ്ടഅവസ്ഥയിലാകും കാര്യങ്ങള്‍.

പഞ്ചായത്ത് സെക്രട്ടറി വിരമിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പുതിയ സെക്രട്ടറിയേയും നിയമിച്ചിട്ടില്ല. ഇടറോഡുകളായ പാത്രചിറ റോഡ്, എംഎല്‍എ റോഡ്, തെക്കേചിറ റോഡ് തുടങ്ങിയവ പൊട്ടിപൊളിഞ്ഞ അവസ്ഥയിലാണ്. നാളേറെയായിട്ടും അഞ്ചുകോടി രൂപ മുടക്കി ടെമ്പിള്‍ സിറ്റിയാക്കാനുള്ള പദ്ധതിയും തുടങ്ങിയിട്ടില്ല. കൊച്ചിന്‍ ദേവസ്വംബോര്‍ഡിന്റെ പ്രധാന വരുമാനസ്രോതസുകൂടിയായ ചോറ്റാനിക്കര ക്ഷേത്രത്തിനു വരവിനൊത്ത ഒരു സൗകര്യങ്ങളും ഏര്‍പ്പെടുത്താന്‍ കഴിയുന്നില്ലെന്ന് ആക്ഷേപമുണ്ട്.

Related posts