രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു 22ന് ​ശ​ബ​രി​മ​ല​യി​ൽ: 24 വ​രെ കേ​ര​ള​ത്തി​ൽ തുടരും ; വ​ര​വേ​ല്‍​ക്കാ​ന്‍ ഒ​രു​ങ്ങി അ​ക്ഷ​ര​ന​ഗ​രി​യും

കോ​ട്ട​യം: രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു​വി​നെ വ​ര​വേ​ല്‍​ക്കാ​ന്‍ കോ​ട്ട​യം ഒ​രു​ങ്ങു​ന്നു. ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നാ​യി രാ​ഷ്‌​ട്ര​പ​തി 22നു ​കേ​ര​ള​ത്തി​ലെ​ത്തും. കോ​ട്ട​യ​ത്ത് എ​ത്തു​മ്പോ​ള്‍ കു​മ​ര​ക​ത്താ​യി​രി​ക്കും താ​മ​സം. കു​മ​ര​കം താ​ജ് ഹോ​ട്ട​ലാ​ണു പ്ര​ഥ​മ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

24 വ​രെ രാ​ഷ്‌​ട്ര​പ​തി കേ​ര​ള​ത്തി​ലു​ണ്ടാ​കും. 23നു ​വൈ​കു​ന്നേ​രം നാ​ലി​ന് പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​ന​ത്തി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

കോ​ട്ട​യം പോ​ലീ​സ് പ​രേ​ഡ് മൈ​താ​ന​ത്ത് ഹെ​ലി​കോ​പ്റ്റ​റി​ലെ​ത്തി റോ​ഡ് മാ​ര്‍​ഗം കു​മ​ര​ക​ത്തേ​ക്കും ഹെ​ലി​കോ​പ്റ്റ​റി​ല്‍ പാ​ലാ​യി​ലേ​ക്കും പോ​കും. പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​നു മു​ന്നി​ലെ മൈ​താ​ന​ത്തോ പ്ര​ധാ​ന ഗ്രൗ​ണ്ടി​ലോ ഹെ​ലി​കോ​പ്ട​ര്‍ ഇ​റ​ങ്ങും. രാ​ഷ്‌​ട്ര​പ​തി ഭ​വ​നി​ല്‍​നി​ന്നു​ള്ള സു​ര​ക്ഷാ പ്ര​തി​നി​ധി​ക​ള്‍ അ​ടു​ത്ത​യാ​ഴ്ച കോ​ട്ട​യ​ത്തെ​ത്തും.

ജി​ല്ലാ​ത​ല​ത്തി​ല്‍ പോ​ലീ​സ് ഇ​തി​നാ​യി ഒ​ന്നി​ലേ​റെ യോ​ഗ​ങ്ങ​ള്‍ ന​ട​ത്തും. പോ​ലീ​സ്, ഫ​യ​ര്‍, ആ​രോ​ഗ്യം, വൈ​ദ്യു​തി, പി​ആ​ര്‍​ഡി, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​ത​ല യോ​ഗ​വും ചേ​രും.

Related posts

Leave a Comment