ജയ് ഭീം എന്ന സിനിമയ്ക്കു ദേശീയ അവാര്‍ഡ് കിട്ടാത്തതില്‍ നിരാശയില്ല എന്ന് ലിജോ മോൾ. നമ്മള് സംസാരിക്കുന്ന വിഷയം അങ്ങനെയുള്ളതാണെന്നും ദേശീയ അവാര്‍ഡ് പ്രതീക്ഷിക്കുകയേ വേണ്ടെന്നും ടീം തന്നെ പറഞ്ഞിരുന്നു. നമ്മുടെ സിനിമ അവാര്‍ഡിനു പരിഗണിക്കാന്‍ പോലും സാധ്യതയില്ലെന്നാണു പറഞ്ഞത്.
ഉണ്ടാകുമെന്ന് ആളുകള്‍ പറഞ്ഞപ്പോള്‍ കിട്ടുമായിരിക്കുമെന്നു വിചാരിച്ചു. പക്ഷേ, നിരാശ ഒന്നുമുണ്ടായിരുന്നില്ല. ഇപ്പോഴും ഏതെങ്കിലും സെറ്റില്‍ പോയാല്‍ ജയ് ഭീമിലെ കഥാപാത്രം അടിപൊളിയായിട്ടുണ്ടെന്ന് ആളുകള്‍ പറയാറുണ്ട്.
അതു തന്നെയാണ് വലിയ അംഗീകാരം. ജയ് ഭീം കഴിഞ്ഞ് ഇത്രയും വര്‍ഷമായി. അതിനിടയില്‍ വേറെയും സിനിമ ചെയ്തു. എന്നിട്ടും ആളുകളുടെ മനസില്‍ അതുതന്നെയാണല്ലോ വരുന്നതെന്നു ചിന്തിക്കാറുണ്ട് എന്ന് ലിജോ മോള് പറഞ്ഞു.

