നടിയും മോഡലുമായ നന്ദിത ശങ്കര വിവാഹിതയായി. സൗണ്ട് എൻജിനീയറും ഗായകനുമായ റോഷൻ ആണ് വരൻ. സമൂഹ മാധ്യമങ്ങളിലൂടെ മസ്താനി വിവാഹ വാർത്ത പങ്കുവച്ചു.
ആന്റണി വർഗീസ് നായകനായെത്തിയ ‘ഓ മേരി ലൈല’യിലൂടെയാണ് സിനിമാ രംഗത്തേക്ക് നന്ദിത അരങ്ങേറ്റം കുറിച്ചത്. സമൂഹ മാധ്യമങ്ങളിൽ ബോൾഡ് ഫോട്ടോഷൂട്ടിലൂടെ നിരവധി ആരാധകരുള്ള താരം കൂടിയാണ് മസ്താനി.

