സമഗ്ര മത്സ്യസംഭരണ-വിപണനത്തിനായി വാങ്ങിയ മത്സ്യഫെഡിന്റെ വാഹനം തുരുമ്പെടുത്ത് നശിക്കുന്നു

knr-fishപഴയങ്ങാടി: സമഗ്ര മത്സ്യസംഭരണ-വിപണനത്തിനായി വാങ്ങിയ മത്സ്യഫെഡിന്റെ വാഹനം തുരുമ്പെടുത്ത് നശിക്കുന്നു. സുനാമി പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഐഎഫ്ഡിപി പദ്ധതി പ്രകാരം വാങ്ങിയ വാഹനമാണ് മാടായി പഞ്ചായത്ത് ഓഫീസ് പരിസരത്തും മറ്റിടങ്ങളിലുമായി തുരുമ്പെടുത്ത് നശിക്കുന്നത്.   സുനാമിദുരന്തത്തെ തുടര്‍ന്ന് കഷ്ടതയനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാന്‍ ആറുപേരടങ്ങുന്ന സംഘങ്ങള്‍ക്കാണ് മത്സ്യവിപണനത്തിന് വാഹനം അനുവദിച്ചത്.

ഗ്രൂപ്പിന് എണ്‍പത് ശതമാനം സബ്‌സിഡിയോടു കൂടിയാണ് വാഹനം നല്‍കിയത്. ഫിഷറീസ്, ജില്ലാ പഞ്ചായത്ത്, മത്സ്യഫെഡ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.   നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രൂപ്പ് ഒരു രൂപ പോലും തിരിച്ചടച്ചില്ലെന്നു മാത്രമല്ല ഇപ്പോള്‍ വാഹനങ്ങള്‍ പോലും ഉപേക്ഷിച്ച നിലയിലാണ്. 2006ലാണ് പദ്ധതി നിലവില്‍ വരുന്നത്. തിരിച്ചടവ് മുടങ്ങിയതോടെ ഗ്രൂപ്പുകളുടെ പേരില്‍ നിയമനടപടിക്ക് ഒരുങ്ങുകയാണെന്ന് സംഘം സെക്രട്ടറി രജനി പറഞ്ഞു. ലക്ഷങ്ങള്‍ വിലമതിക്കുന്ന വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കാന്‍ കാരണമായത് അധികൃതരുടെ അലംഭാവമാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

Related posts