കോട്ടയം: ജില്ലയില്‍ കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ മാലമോഷണവും പിടിച്ചുപറിയും നടത്തിയ കുട്ടി കുറ്റവാളികളെ തിരിച്ചറിഞ്ഞതായി പോലീസ്. 15നും 22 നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് കൃത്യത്തിനു പിന്നിലെന്നാണ് പോലീസ് പറയുന്നത്. കഞ്ചാവിന്റെ ലഹരിയാണ് ഇവരെ കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതെന്ന് പോലീസ് പറഞ്ഞു.ഇരുചക്ര വാഹനങ്ങളിലെത്തിയാണ് ഇവര്‍ പിടിച്ചുപറി നടത്തുന്നത്. കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരായ ദമ്പതികളുടെ ബാഗ് മറ്റൊരു ബൈക്കിലെത്തിയ സംഘം തട്ടിയെടുത്തിരുന്നു. അതേപോലെ കാല്‍നട യാത്രക്കാരിയുടെ ബാഗും ബൈക്കിലെത്തിയ സംഘം തട്ടിയെടുത്തു.
കളത്തിപ്പടിയിലെ സ്കൂളിനു സമീപം കുട്ടിയെ സ്കൂളിലാക്കി മടങ്ങിയ വീട്ടമ്മയുടെ പഴ്‌സും മൊബൈല്‍ ഫോണും ബൈക്കിലെത്തി സംഘം പിടിച്ചുപറിച്ച സംഭവം ഉണ്ടായത് കഴിഞ്ഞ ആഴ്ച്ചയാണ്. അന്നു രാത്രി തന്നെ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന വനിതാ ഡോക്ടറെ ബൈക്കിലെത്തിയ കവര്‍ച്ചാ സംഘം ഇടിച്ചുവീഴ്ത്തി ബാഗ് മോഷ്ടിച്ചിരുന്നു. കഞ്ചാവ് വാങ്ങാന്‍ പണമില്ലാത വരുമ്പോള്‍ എങ്ങനെയും പണമുണ്ടാക്കണമെന്ന ചിന്തയാണ് ഇത്തരത്തില്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇവരെ പ്രേരിപ്പിക്കുന്നതെന്നാണ് പോലീസിന്റെ ഭാഷ്യം. നഗരത്തിലെ കഞ്ചാവ് വില്പനയും ഉപഭോഗവും തടയുന്നതിനുള്ള കര്‍ശന നടപടികള്‍ സ്വീകരിച്ചതായി ഡിവൈഎസ്പി ബിജു കെ.സ്റ്റീഫന്‍ അറിയിച്ചു.