22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിന് തിയറ്ററില്‍ കിട്ടിയ സ്വീകാര്യത മുമ്പ് ഏവരും കണ്ടതാണ്. ഇതാ വീണ്ടും ഒരു പ്രതികാര കഥ വരുന്നു. മലയാളത്തില്‍ അല്ല ഹിന്ദിയിലാണന്നു മാത്രം. ഡെയര്‍ യുവിന്റെ ട്രെയിലര്‍ തരുന്ന സൂചനകള്‍ അനുസരിച്ച് തിയറ്ററില്‍ വീണ്ടുമൊരു തള്ളിക്കയറ്റം പ്രതീക്ഷിക്കാം.
കൂട്ടബലാല്‍സംഗത്തിന് ഇരയാകുന്ന ഒരു പെണ്‍കുട്ടിയിലൂടെയാണ് കഥ വികസിക്കുന്നത്. ആരെയും ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ തന്നെയാണ് ട്രെയിലറില്‍ ഉള്ളത്. ആദ്യം ജിവിതത്തില്‍ പരാജയപ്പെട്ടുപോകുന്ന യുവതി പിന്നീട് നടത്തുന്ന പ്രതികാരത്തിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്.
അലീഷ ഖാനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഡെന്നീസ് സെലാര്ക, മേഹുല്‍ സിമാരിയ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതി സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം18ന് തിയറ്ററുകളിലെത്തും.