എടിഎം കൗണ്ടറുകള്‍ പണിമുടക്കുന്നത് പതിവാകുന്നു

kkd-atmചങ്ങരംകുളം: എടിഎം കൗണ്ടറുകളുടെ മിന്നല്‍ പണിമുടക്ക് ഇടപാടുകാരെ ദുരിതത്തിലാക്കുന്നതായി പരാതി. മിക്ക സ്വകാര്യ ബാങ്കുകള്‍ക്കും എല്ലാ പ്രദേശത്തും എടിഎം കൗണ്‍ടര്‍ നിലവിലുണ്ടെകിലും പല സമയങ്ങളിലും മിക്ക കൗണ്ടറുകളും പ്രവര്‍ത്തിക്കുന്നില്ല എന്ന പരാതിയാണ് വ്യാപകമായിരിക്കുന്നത്.

പ്രവര്‍ത്തിക്കുന്ന എടിഎം കൗണ്ടറുകളാവട്ടെ പണമെടുക്കുന്നതിന് അമിതമായ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതായും വ്യാപകമായ പരാതിയുണ്ട്. ഒരു ദിവസം അഞ്ച് തവണയില്‍ കൂടുതല്‍ തവണ പണമെടുക്കുമ്പോള്‍ മാത്രമേ സര്‍വീസ് ചാര്‍ജ് ഈടാക്കിയിരുന്നുളളു. ഇപ്പോള്‍ ആദ്യതവണ പണമെടുക്കുമ്പോള്‍ തന്നെ പലര്‍ക്കൂം 50 രൂപയിലധികം സര്‍വീസ് ചാര്‍ജ് ഇനത്തില്‍ നഷ്ടപ്പെടുന്നതായാണ് ഇടപാടുകാര്‍ പറയുന്നത്.

ഈ മാസം അവസാനമാവുന്നതോടെ നീണ്ട അവധിദിനങ്ങള്‍ കൂടി ആവുന്നതോടെ ഉപഭോക്താക്കള്‍ പണമിടപാടുകള്‍ നടത്തുന്നതിന് വളരെ ബുദ്ധിമുട്ടേണ്ടി വരും. വഴിയിലെല്ലാം ഉപഭോക്താക്കളുടെ സൗകര്യത്തിനെന്ന പേരില്‍ എടിഎം കൗണ്ടറുകള്‍ തുറക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് പ്രവര്‍ത്തിക്കുന്നില്ല. അമിതമായ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിനെതിരെയും പൊതുജനങ്ങളുടെ പ്രതിഷേധം വ്യാപകമാവുകയാണ്.

Related posts