പാലക്കാട്: വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ഓരോരുത്തരും ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി. കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജില്ലാതല വൈദ്യുതി അപകടനിവാരണസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു കളക്ടര്‍.വൈദ്യുതിപോസ്റ്റുകളില്‍ പരസ്യങ്ങള്‍ അനുവദിക്കില്ലെന്നും അതു നീക്കം ചെയ്യണമെന്നും വൈദ്യുതിതടസങ്ങള് ഒഴിവാക്കുന്നതിനായി മരച്ചില്ലകള്‍ വെട്ടിമാറ്റുമ്പോള്‍ വൈദ്യുതിവകുപ്പ് ജീവനക്കാരോട് ജനങ്ങള്‍ സഹകരിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിനു നിയന്ത്രണത്തിലുള്ള റോഡുകളില്‍ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട മരാമത്തുപണികള്‍ നടത്തുമ്പോള്‍ അതുമായി ബന്ധപ്പെട്ട വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്ത് ഏകോപനം സാധ്യമാക്കണം. ഗാര്‍ഹിക വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ഐഎസ്ഐ മാര്‍ക്കുള്ള വൈദ്യുതോപകരണങ്ങള്‍ ഉപയോഗിക്കണം. പൊതു അപകടങ്ങള്‍ക്ക് ഉത്തരവാദികളാകുന്നവര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. യോഗത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.