മൂവാറ്റുപുഴ:വാളകം പഞ്ചായത്തില്‍ കുടിവെള്ള വിതരണം നിലച്ചതില്‍ പ്രതിഷേധിച്ച് മൂവാറ്റുപുഴ ജല അഥോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനിയറെ നാട്ടുകാര്‍ ഉപരോധിച്ചു. പഞ്ചായത്തിലെ റാ ക്കാട്,നാന്തോട്, അഞ്ചുകവല, കടാതി പള്ളിത്താഴം, തുമ്പാപ്പാടം, കൊടക്കപ്പിള്ളി, തീണ്ടാച്ചിറ എന്നിവിടങ്ങളില്‍ കുടിവെള്ള വിതരണം നിലച്ചിട്ട് മാസങ്ങളായി.
ഇതേ തുടര്‍ന്നാണ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.എട്ടുകോടി രൂപ ചെലവഴിച്ച് വാളകം പഞ്ചായത്തില്‍ പുതിയ ജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചുവെങ്കിലും ശരിയായ രീതിയില്‍ പ്രാവര്‍ത്തികമാക്കാന്‍ അധികൃതര്‍ക്ക് ഇനിയും കഴിഞ്ഞില്ല.
പഞ്ചായത്തില്‍ ഈ പദ്ധതി വന്നതോടെ കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള ജില്ലാ കളക്ടറുടെ അടിയന്തര ധനസഹായമായ പത്തുലക്ഷം രൂപ വാളകം പഞ്ചായത്തിന് നിരാകരിക്കപ്പെടുകയും ചെയ്തിരുന്നു.ഇതുമൂലം കടുത്തവേനലില്‍ കുടിവെള്ളം ലഭിക്കാതെ ജനം വലയുകയാണ്. പ്രശ്‌നത്തില്‍ ഉടന്‍ പരിഹാരമുണ്ടാക്കാമെന്ന അധികൃതരുടെ ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്. എം.എം. ഇട്ടന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉപരോധ സമരത്തിന് ബ്ലോക്ക് പഞ്ചായത്തംഗം ബാബു ഐസക്, പഞ്ചായത്തംഗങ്ങളായ ദീപ്തി മനോജ്, പി.എം. മദനന്‍, സിപിഐ ലോക്കല്‍ സെക്രട്ടറി പി.എന്‍. മനോജ് എന്നിവര്‍ നേതൃത്വം നല്‍കി.