വിവാഹത്തിനു തയാറായി ബിപാഷ ബസു

bipashaബോളിവുഡ് സുന്ദരി ബിപാഷ ബസു വിവാഹിതയാവുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കാമുകനും ബോളിവുഡ് നടനുമായ കരണ്‍ സിംഗ് ഗ്രോവറുമായുള്ള വിവാഹം ഏപ്രില്‍ 29ന് നടക്കുമെന്നാണ് വാര്‍ത്തകള്‍ വരുന്നത്. രണ്ടു വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. എലോണ്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാ വുന്നത്.

ലളിതമായ വിവാഹ ചടങ്ങുകളായിരിക്കും നടക്കുകയെന്ന് ഇരുവരോടും അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായി രിക്കും വിവാഹത്തില്‍ പങ്കെടുക്കുക. ബോളിവുഡ് താരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വിരുന്നു സത്കാരം നടത്തും. ബിപാഷയുടെ വസ്ത്രങ്ങള്‍ രൂപകല്‍പന ചെയ്യുന്ന പ്രമുഖ ഫാഷന്‍ ഡിസൈനര്‍ ബഡ്ഡി റോക്കി തന്നെയാ വും ഇരുവരുടേയും വിവാഹ വസ്ത്രങ്ങളും രൂപകല്‍പ്പന ചെയ്യുക.

ബിപാഷയുടെ ആദ്യ വിവാഹമാണിത്. എന്നാല്‍, കരണിന്റേത് മൂന്നാമത്തേതാണ്. ജോണ്‍ എബ്രഹാം, ഡിനോ മോറ, ഹര്‍മന്‍ ബവേജ എന്നിവരുമായുള്ള പ്രണയബന്ധം അവസാനിപ്പിച്ച ശേഷമാണ് ബിപാഷ കരണിന്റെ കാമുകിയായത്. രണ്ടാമത്തെ ഭാര്യ ജെന്നിഫര്‍ വിന്‍ജെറ്റില്‍ നിന്ന് കഴിഞ്ഞ മാസമാണ് കരണ്‍ വിവാഹമോചനം നേടിയത്.

Related posts