ആഢംബര കണ്ണടകള്‍ മോഷ്ടിച്ച കേസ്: 2പേര്‍ റിമാന്‍ഡില്‍

tvm-arrestkannadaതിരുവനന്തപുരം: വഞ്ചിയൂരിന് സമീപമുള്ള കണ്ണട ഷോറൂമില്‍ നിന്ന് കണ്ണടകള്‍ വാങ്ങാനെന്ന വ്യാജേന കുടുംബസമേതം വന്ന് ആഢംഭര കണ്ണടകള്‍ മോഷ്ടിച്ച കേസില്‍ 2പേര്‍ വഞ്ചിയൂര്‍ പോലീസിന്റെ പിടിയിലായി. മുട്ടത്തറ ജൂബിലി നഗറില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ലത്തീഫാ ബീബിയുടെ മകള്‍ ഷാജിനയം, അഷറഫിന്റെ മകന്‍ മുഹമ്മദ് ആസിഫുമാണ് പിടിയിലായത്.

2015  സെപ്റ്റംബറില്‍ ടൈറ്റന്‍ ഐ പ്ലസ് എന്ന സ്ഥാപനത്തില്‍ കണ്ണടകള്‍ വാങ്ങാനായി ഒരു സ്ത്രീയും ഒരു യുവാവും എത്തി. ഇവര്‍ മടങ്ങിയതിനു ശേഷം സ്റ്റോക്കുകളുടെ കണക്കെടുത്തപ്പോഴാണ്  റെയ്ബാന്‍ കമ്പനിയുടെ കണ്ണടകളും മറ്റു വില പിടിപ്പുള്ള ഫ്രെയിമുകളും നഷ്ടപ്പെട്ടതായി കടയുടമയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കടയിലുണ്ടായിരുന്ന സെക്യൂരിറ്റി കാമറയുടെ സഹായത്താല്‍ കണ്ണടയെടുക്കുന്ന സ്ത്രീയേയും യുവാവിനെയും കണ്ടെത്തുകയായിരുന്നു.

വഞ്ചിയൂര്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ഫോട്ടോ കേന്ദ്രീകരിച്ചു നടന്ന സമഗ്രമായ അന്വേഷണത്തില്‍  ശംഖുമുഖം എസി ജവഹര്‍ ജനാര്‍ദിന്റെ നിര്‍ദേശപ്രകാരം പേട്ട സിഐ ബിനു ശ്രീധറിന്റെ നേതൃത്ത്വത്തില്‍ വഞ്ചിയൂര്‍  എസ്എച്ച്ഒ സൈജൂനാഥ്, െ്രെകം എസ്‌ഐ മധൂസൂധനന്‍ നായര്‍ എസ്‌സിപിഒ രാജേഷ്, എം.എസ്. ഷാജി  വനിതാ സിപിഒ  മീരാചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് .  അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related posts