ഇടതുപക്ഷത്തു ചേര്‍ന്നവര്‍ അപമാനിക്കപ്പെട്ടു: ചെന്നിത്തല

ekm-remesh-chennithalaഅരൂര്‍: കഴിഞ്ഞ കാലത്തെ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫില്‍ അര്‍ഹമായ പരിഗണന നല്‍കിയിരുന്ന ചില ഘടകകക്ഷികള്‍ ഇടതുപക്ഷത്തേക്ക് ചെക്കേറിയതോടെ അപമാനിതരായെന്ന് ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല. യുഡിഎഫില്‍ ആയിരുന്നപ്പോള്‍ ജെഎസ്എസ് നേതാവ് ഗൗരിയമ്മയ്ക്ക് അര്‍ഹമായ ആദരവും പരിഗണനയും നല്‍കിയിരുന്നു. എന്നാല്‍ യുഡിഎഫ് വിട്ട് ഇടതുപാളയത്തില്‍ എത്തിയ അവര്‍ അപമാനിക്കപ്പെട്ടു. നിരവധി തവണ എകെജി സെന്ററിന്റെ പടിവാതിക്കല്‍ ചെന്നിട്ടും തിരിഞ്ഞുനോക്കാന്‍ ആളില്ലായിരുന്നു. ചന്തിരൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സി.ആര്‍. ജയപ്രകാശിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Related posts