ഡ്രൈവറുടെ തോന്ന്യാസം; ദിശതെറ്റി പായിച്ച ടിപ്പറിടിച്ചു കുടയംപടിയിൽ ബൈക്ക് യാത്രികനായ എഞ്ചിനീയർ മരിച്ചു

tipper-lകോ​ട്ട​യം: ദി​ശ​തെ​റ്റി​യെ​ത്തി​യ ടി​പ്പ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. അ​യ്മ​നം വ​ല്ല്യാ​ട് ചേ​പ്പ​ഴ​ത്ത് വീ​ട്ടി​ൽ മാ​ത്യു​വി​ന്‍റെ മ​ക​ൻ ജോ​ബി​ൻ മാ​ത്യു(26)​വാ​ണ് മ​രി​ച്ച​ത്. ഇ​ന്നു രാ​വി​ലെ 7.30ഓ​ടെ കു​ട​യം​പ​ടി അ​ന്പാ​ടി​ക്ക​വ​ല​യി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​മി​ത​വേ​ഗ​ത്തി​ൽ ദി​ശ​തെ​റ്റി​യെ​ത്തി​യ ടി​പ്പ​ർ ജോ​ബി​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ ജോ​ബി​നെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും 8.15ഓ​ടെ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​പ​ക​ടം ന​ട​ന്ന​യു​ട​നെ ടി​പ്പ​ർ ഡ്രൈ​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഡ്രൈ​വ​റെ തി​രി​ച്ച​റി​ഞ്ഞ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

സ്വ​കാ​ര്യ ക​ണ്‍​സ്ട്ര​ക്്ഷ​ൻ ക​ന്പ​നി​യി​ലെ എ​ൻ​ജി​നീ​യ​റാ​യ ജോ​ബി​ൻ വീ​ട്ടി​ൽ നി​ന്നു ജോ​ലി​യ്ക്കാ​യി പോ​കു​ന്പോ​ഴാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.യാ​ക്കോ​ബാ​യ സു​റി​യാ​നി​സ​ഭ യൂ​ത്ത് അ​സോ​സി​യേ​ഷ​ൻ കോ​ട്ട​യം ഭ​ദ്രാ​സ​ന ക​മ്മി​റ്റി അം​ഗ​വും ക​ല്ലു​ങ്ക​ത്ര സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി ജെഎ​സ്ഒ​വൈ​എ ഭാ​ര​വാ​ഹി​യു​മാ​ണ് മ​രി​ച്ച ജോ​ബി​ൻ.

Related posts