കൊച്ചി: കൊറിയര്‍ വഴി എംഡിഎംഎ എത്തിയുണ്ടെന്ന് വ്യാജ സന്ദേശം അയച്ച് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന പേരില്‍ തട്ടിപ്പ് നടത്തിയ നാലു പേരെ കൊച്ചി സിറ്റി പോലീസ് അറസ്റ്റു ചെയ്തു. കേസുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ നാലു പേരാണ് പിടിയിലായത്. ഇവരുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എറണാകുളം സ്വദേശിയായ ഡോക്ടറുടെ ഫോണിലേക്കാണ് കഴിഞ്ഞ ദിവസം സന്ദേശമെത്തിയത്. ഡോക്ടര്‍ക്കു വന്ന കൊറിയര്‍ പരിശോധിച്ചതില്‍നിന്ന് അതില്‍ എംഡിഎംഎ ഉണ്ടെന്ന് വിവരം ലഭിച്ചതായും ഇതിന്റെ തുടര്‍ നടപടികളിലേക്കായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ ബന്ധപ്പെടണമെന്ന നമ്പറും ഉണ്ടായിരുന്നു. ആ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരുടെ നമ്പര്‍ നല്കി. തുടര്‍നടപടികളില്‍നിന്ന് ഒഴിവാകാനായി ഡോക്ടറുടെ അക്കൗണ്ടിലുള്ള പണം വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റണമെന്ന് ആവശ്യപ്രകാരം ഡോക്ടറുടെ അക്കൗണ്ടില്‍ നിന്ന് 40 ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. ഡിസംബര്‍ 29, 30…
Read MoreCategory: Kochi
ഡ്രൈ ഡേയില്‍ മദ്യവില്പന; തക്കാളി സൂരജ് മദ്യം സൂക്ഷിച്ചിരുന്നത് കാടുപിടിച്ച സ്ഥലങ്ങളിൽ
കൊച്ചി: ഡ്രൈ ഡേകളില്‍ ചില്ലറയായും കുപ്പിയായും മദ്യവില്പന നടത്തിയിരുന്ന തക്കാളി സൂരജ് മദ്യം സൂക്ഷിച്ചിരുന്നത് കാടുപിടിച്ച സ്ഥലങ്ങളില്‍. മദ്യം വീട്ടില്‍ സൂക്ഷിക്കാതെയായിരുന്നു ഇയാളുടെ മദ്യവില്പന. കേസുമായി ബന്ധപ്പെട്ട് വെണ്ണല ആലിന് ചുവട് അംബേദ്കര്‍ റോഡ് സ്വദേശി നെല്ലിതുരുത്തിപ്പറമ്പില് തക്കാളി എന്ന് വിളിക്കുന്ന സൂരജ് (28) ആണ് എക്സൈസ് പ്രത്യേക സംഘത്തിന്റെ പിടിയിലായത്. വീടിന് സമീപത്തുള്ള പറമ്പിലും മറ്റ് കാടുപിടിച്ച സ്ഥലങ്ങളിലും കൊണ്ടുപോയിട്ട് ആവശ്യക്കാര്‍ വരുമ്പോള്‍ ചെന്ന് എടുത്ത് കൊടുക്കുന്നതായിരുന്നു ഇയാളുടെ രീതി. സൂരജിനെതിരേ മദ്യവില്പന സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ ഇതിന് മുന്‍പ് ഉണ്ടായിരുന്നുവെങ്കിലും പരിശോധനാ സമയം മദ്യവുമായി പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇയാളെ നിരീക്ഷിച്ചിരുന്ന എക്സൈസ് സംഘം ആക്രി സാധനങ്ങള്‍ എടുക്കുന്നവരുടെ വേഷത്തിലെത്തി സാധനം ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇയാളുടെ വീടിന് സമീപത്തെ മതില് കെട്ടിനുള്ളില്നിന്ന് ഇയാള്‍ മദ്യം എടുത്ത് എക്സൈസ് സംഘത്തിന് കൊടുത്തു. തുടര്‍ന്ന് മതില്…
Read Moreഎറണാകുളത്ത് മാറ്റിവച്ച നവകേരള സദസ് ഇന്നു മുതല്‍; സംഘത്തില്‍ മന്ത്രിമാരായ കെ.ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും
കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് മാറ്റിവച്ച, എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ നവകേരള സദസ് ഇന്ന് തുടങ്ങും. പുതുവര്‍ഷത്തില്‍ നവ കേരള സദസ് കൊച്ചിയിലേക്ക് എത്തുമ്പോള്‍ സഞ്ചരിക്കുന്ന കാബിനറ്റില്‍ ആന്റണി രാജുവും അഹമ്മദ് ദേവര്‍ കോവിലും ഉണ്ടാകില്ല. സ്ഥാനമൊഴിഞ്ഞ ഇവര്‍ക്ക് പകരം മന്ത്രിമാരായ കെ.ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് ഉള്ളത്. ഇന്നാദ്യം നടക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസില്‍ വൈകിട്ട് മൂന്നിന് കാക്കനാട് സിവില്‍ സ്റ്റേഷന് പരേഡ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കും. തുടര്‍ന്ന് അഞ്ചിനാണ് പിറവം മണ്ഡലത്തിലെ സദസ്. വൈകിട്ട് മൂന്നിന് തൃക്കാക്കര മണ്ഡലത്തിലും അഞ്ചിന് പിറവത്തുമാണ് പരിപാടികള്‍. പുതുതായി മന്ത്രിസഭയിലെത്തിയ ഗണേഷ് കുമാറും കടന്നപ്പളളി രാമചന്ദ്രനും ഈ നാല് മണ്ഡലങ്ങളിലുമെത്തും. തൃക്കാക്കരയിലെ നവകേരള വേദിക്ക് ബോംബ് ഭീഷണിയുളളതിനാലും കരിങ്കൊടി പ്രതിഷേധ സാധ്യതയും കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും…
Read Moreഅർധരാത്രിയിൽ അജ്ഞാതൻ വീടിന് തീയിട്ടു; വീട്ടകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ആലുവ: അർധരാത്രിയിൽ അജ്ഞാതൻ വീടിനു തീയിട്ടു. ആലുവ കുട്ടമശേരി സൂര്യനഗറിന് സമീപം കൊല്ലംകുടി വീട്ടിൽ നാരായണൻകുട്ടിയുടെ വീടിനാണ് അർദ്ധരാത്രിയിൽ അജ്ഞാതൻ തീയിട്ടത്. വീടിന്റെ മുൻവശത്തെ വാതിലും മരത്തോട് കൂടിയുള്ള ഭിത്തിയും ഉള്ള ഭാഗത്ത് എന്തോ ഒഴിച്ചിട്ട് കത്തിക്കുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതാണ് ദുരന്തത്തിൽ കലാശിക്കാതിരുന്നത്. സിടിവി ദൃശ്യത്തിൽ കത്തിക്കുന്ന ആളിന്റെ ദൃശ്യം ഉണ്ടെങ്കിലും രൂപം വ്യക്തമല്ല. വ്യാഴാഴ്ച അർദ്ധരാത്രി 12.30 ഓടുകൂടിയാണ് സംഭവം. തീ ആളിപ്പടർന്ന് അകത്തേക്കും കത്തിപ്പിടിച്ചു. ഇടക്ക് എഴുന്നേറ്റ വീട്ടുകാർ തന്നെയാണ് തീകത്തുന്നത് കാണുന്നത്. ഉടൻതന്നെ വെള്ളമൊഴിച്ച് തീ കെടത്തുകയായിരുന്നു. വിവരമറിയിച്ച ഉടൻ ആലുവ പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാര്യ, ഭാര്യാമാതാപിതാക്കൾ, രണ്ട് മക്കൾ, പരേതനായ ചേട്ടന്റെ മകൻ എന്നിവരാണ് നാരായൺകുട്ടിയുടെ വീട്ടിൽ ഉണ്ടായിരുന്നത്. തടി ബിസിനസ് നടത്തുന്ന നാരായണൻ ദേഹത്ത് മരം വീണതിനെ തുടർന്ന്…
Read Moreതട്ടിക്കൊണ്ടുപോയി മർദനം; ഒളിവില്‍ കഴിയുന്നവര്‍ക്കായി അന്വേഷണം ഊര്‍ജിതം
കൊച്ചി: നഴ്സിംഗ് സീറ്റ് വാഗ്ദാനം ചെയ്ത് പണം വാങ്ങിയ സംഭവത്തില്‍ ഇടനിലക്കാരന്റെ സുഹൃത്തിനെ പണംനഷ്ടപ്പെട്ടവര്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ ഒളിവില്‍ കഴിയുന്നവരെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതം. ഒളിവില്‍ കഴിയുന്ന എട്ടു പേര്‍ക്കായി പാലാരിവട്ടം പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. കേസില്‍ അറസ്റ്റിലായവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. നഴ്സിംഗ് സീറ്റുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളും പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ പരിക്കേറ്റ ചാവക്കാട് സ്വദേശിയും ഇപ്പോള്‍ എറണാകുളത്ത് വാടകയ്ക്ക് താമസിക്കുന്നതുമായ ജോഷി മാത്യുവിനെയാണ് തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് റോഡില്‍ തള്ളിയത്. കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശികളായ റെയീസ് (33), കൃഷ്ണ എം. നായര്‍ (19), തൃശൂര്‍ സ്വദേശി ജോവി ജോഷി (27), കളമശേരി സ്വദേശി നസറുദ്ദീന്‍ (27), ഏലൂര്‍ സ്വദേശി നല്കുല് എസ്. ബാബു (35) എന്നിവരെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇടനിലക്കാരനായ…
Read Moreകപ്പല്‍ശാലയിലെ ചിത്രങ്ങള്‍ കൈമാറിയ കേസ്; വിവരശേഖരണത്തിനായി ഫേസ്ബുക്കിനെ സമീപിക്കും
കൊച്ചി: കപ്പല്‍ശാലയിലെ ചിത്രങ്ങള്‍ സമൂഹമാധ്യമ അക്കൗണ്ട് വഴി കൈമാറിയ കേസില്‍ പ്രതി കപ്പല്‍ശാലയിലെ കരാര്‍ ജീവനക്കാരന് മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടന്റെ അക്കൗണ്ടിലെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പോലീസ് ഫേസ്ബുക്കിനെ സമീപിക്കും. ഇയാള്‍ തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈമാറിയ എയ്ഞ്ചല്‍ പായല്‍ എന്ന സമൂഹ മാധ്യമ അക്കൗണ്ടിന്റെയും വിവരങ്ങള്‍ ശേഖരിക്കുന്നതിനായിട്ടാണ് സൈബര്‍ സെല്ലുവഴി ഫേസ്ബുക്കിനെ സമീപിക്കുന്നത്. വൈകാതെ ഈ വിവരങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഇലക്ട്രോണിക് മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്ന ഇയാള്‍ കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഡിസംബര്‍ 19 വരെ കാലയളവിലാണ് നിര്‍മാണത്തില്‍ ഇരുന്ന പ്രതിരോധ കപ്പലിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്. ചിത്രങ്ങളും വിവരങ്ങളും “എയ്ഞ്ചല്‍ പായല്‍’എന്ന സമൂഹ മാധ്യമ അക്കൗണ്ടിലേക്കാണ് കൈമാറിയത്. നാവികസേനയ്ക്ക് വേണ്ടി നിര്‍മിക്കുന്ന കപ്പലിന്റെ തന്ത്രപ്രധാന ഭാഗങ്ങളുടെ ചിത്രങ്ങള്‍, പ്രതിരോധ കപ്പലുകള്‍ ഉള്‍പ്പെടെയുള്ളവയുടെ വരവ്, അറ്റകുറ്റപ്പണികള്‍, അവയുടെ വിവരങ്ങള്‍, വിവിഐപികളുടെ സന്ദര്‍ശനം തുടങ്ങിയവ ഇയാള്‍ സമൂഹമാധ്യമം…
Read More14 തവണ റിക്കാര്‍ഡിട്ട് “പൊന്‍’ കുതിപ്പ്; ആറു വര്‍ഷത്തിനിടെ കൂടിയത് കാല് ലക്ഷം രൂപ
കൊച്ചി: കടന്നു പോകുന്നത് സ്വര്‍ണവിലയില്‍ 14 തവണ റിക്കാര്‍ഡിട്ട വര്‍ഷം. 2020 ഓഗസ്റ്റ് ഏഴിലെ റിക്കാര്‍ഡ് വിലയായ ഗ്രാമിന് 5,250 പവന് 42,000 രൂപയും ജനുവരി 24 ന് തകര്‍ത്തായിരുന്നു സ്വര്‍ണവിലയിലെ ആദ്യ റിക്കാര്‍ഡിന് തുടക്കമിട്ടത്. റിക്കാര്‍ഡ് വില പരിശോധിക്കുമ്പോള്‍ ഗ്രാമിന് 825 രൂപയുടെയും പവന് 6,600 രൂപയുടെയും വ്യത്യാസമാണ് ഉണ്ടായത്. കഴിഞ്ഞ ജനുവരി ഒന്നിന് 5,060 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്ന് അത് ഗ്രാമിന് 5,890 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 830 രൂപയുടെയും പവന് 6,640 രൂപയുടെയും വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ സ്വര്‍ണത്തിന് കാല് ലക്ഷം രൂപയുടെ വിലവര്‍ധനയുണ്ടായി. 2017 ജനുവരി ഒന്നിന് ഗ്രാമിന് 2,645 രൂപയും പവന് 21,160 രൂപയുമായിരുന്നു വില. ഇന്ന് ഗ്രാമിന് 5,890 രൂപയും പവന് 47,120 രൂപയുമാണ്. ഇക്കാലയളവില്‍ ഗ്രാമിന് 3,205 രൂപയും പവന്…
Read Moreകുസാറ്റ് ദുരന്തം: പ്രിന്‍സിപ്പലടക്കം ആറ് പേര്‍ക്കു കാരണംകാണിക്കല്‍ നോട്ടീസ്
കൊച്ചി: മൂന്ന് വിദ്യാര്‍ഥികളടക്കം നാല് പേരുടെ മരണത്തിന് ഇടയാക്കിയ കുസാറ്റ് ടെക്ഫെസ്റ്റ് ദുരന്തത്തില്‍ ആറ് പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. പ്രിന്‍സിപ്പാളിനും സംഗീത പരിപാടിയുടെ ചുമതലയുണ്ടായിരുന്ന രണ്ട് അധ്യാപര്‍ക്കും മൂന്ന് വിദ്യാര്‍ഥികള്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സിന്റിക്കേറ്റ് യോഗത്തിന്റെ തീരുമാനം. സംഗീത പരിപാടിയെക്കുറിച്ച് പോലീസില്‍ അറിയിക്കാന്‍ വീഴ്ച വരുത്തിയ ഡപ്യൂട്ടി രജിസ്ട്രാര്‍ക്കും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കും. ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത ഭാവിയില്‍ വേണമെന്നും അതിനായി നടപടി വേണമെന്നും ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നു. സംഘാടനത്തില്‍ ഗുരുതര വീഴ്ചയെന്ന് ഉപസമിതി റിപ്പോര്ട്ട്കുസാറ്റ് ടെക് ഫെസ്റ്റിന്റെ സംഘാടനത്തില്‍ ഗുരുതര വീഴ്ച ഉണ്ടായതായി സിന്‍ഡിക്കറ്റ് ഉപസമതി റിപ്പോര്‍ട്ട്. പോലീസ് സുരക്ഷ ആവശ്യപ്പെട്ടുള്ള കത്ത് കൈമാറുന്നതില്‍ രജിസ്ട്രാര്‍ക്ക് വീഴ്ച സംഭവിച്ചു. ടെക്ഫെസ്റ്റിന്റെ സാമ്പത്തിക വശങ്ങള് പരിശോധിക്കുമെന്നും വൈസ് ചാന്‍സലര്‍ക്ക്…
Read Moreഗാന്ധി പ്രതിമയിൽ കൂളിംഗ് ഗ്ലാസ്; എസ്എഫ്ഐ നേതാവിനെ പുറത്താക്കി
ആലുവ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വച്ച് വിഡീയോ ചിത്രീകരിച്ച സംഭവത്തിൽ എസ്എഫ്ഐ നേതാവിനെ സംഘടനയിൽനിന്ന് പുറത്താക്കി. ആലുവ ചൂണ്ടി ഭാരതമാത ലോ കോളജിലെ മുൻ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അദീൻ നാസറിനെതിരെയാണ് നടപടിയെടുത്തത്. കഴിഞ്ഞ 21നായിരുന്നു സംഭവം നടന്നത്. കോളജ് ഓഫീസിന് മുന്നിൽ പ്രശസ്തമായ ദണ്ഡിയാത്ര ദൃശ്യം ചിത്രീകരിച്ച് ഗാന്ധിജിയുടേയും അനുഗമിക്കുന്നവരുടേയും ശിൽപ്പങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും മുന്നിൽനിന്ന് നയിക്കുന്ന ഗാന്ധിജിയുടെ ശിൽപ്പത്തെ ആണ് വിദ്യാർഥി അപമാനിച്ചത്. പ്രതിമയിൽ കണ്ണട വച്ച ശേഷം ‘മരിച്ചു പോയ ആളല്ലെ ? കുഴപ്പമില്ല’ എന്ന് പറഞ്ഞ് അദീൻ മൊബൈൽ ഫോണിൽ ഫോട്ടോ എടുക്കുന്ന വീഡിയോയാണ് വിവാദമായത്. സഹവിദ്യാർഥിനികൾ ചിരിക്കുന്നതും വീഡിയോടൊപ്പം കേൾക്കാം. വീഡിയോ ദൃശ്യങ്ങൾ ക്രിസ്മസ് അവധിക്കാലത്ത് വ്യാപകമായി പ്രചരിച്ചു. കോളജ് വിദ്യാർഥികളുടെ വാട്സ് ആപ് ഗ്രൂപ്പിലാണ് ആദ്യം വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോയുടെ അടിസ്ഥാനത്തിൽ വിദ്യാർഥിയെക്കൊണ്ട്…
Read Moreകഞ്ചാവിന്റെ ഗുണനിലവാരത്തിന്റെ പേരില്‍ അടിപിടി; ഒളിവില്‍ പോയ യുവാവിനായി അന്വേഷണം ഊര്‍ജിതം
കൊച്ചി: കഞ്ചാവിന്റെ ഗുണനിലവാരത്തിന്റെ പേരില്‍ അടിപിടി കൂടിയ നാലുപേര്‍ അറസ്റ്റിലായ സംഭവത്തില്‍ ഒളിവില്‍ പോയ യുവാവിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ അതുല്‍ ദേവ്, രാഹുല്‍, മണ്ണാര്‍ക്കാട് സ്വദേശികളായ മുഹമ്മദ് അനസ്, അബു താഹിര്‍ എന്നിവരെയാണ് എറണാകുളം സൗത്ത് പോലീസ് പിടികൂടിയത്. ഇവരില്‍നിന്ന് രണ്ടു കിലോ കഞ്ചാവും 1.02 ഗ്രാം എംഡിഎംഎയും പോലീസ് കണ്ടെടുത്തു. ലഹരി ഇടപാടില്‍ ഇവരുടെ സുഹൃത്തായ മണ്ണാര്‍കാട് സ്വദേശിയെ കണ്ടെത്താനായാണ് അന്വേഷണം നടക്കുന്നത്. തേവര കോന്തുരുത്തിയില്‍ യുവാക്കള്‍ തമ്മില്‍ അടിപിടി കൂടുന്നതായി വിവരം ലഭിച്ച് സ്ഥലത്തെത്തിയ പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് അതുലിന്റെ പക്കല്‍നിന്നും 1.02 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തത്. തുടര്‍ന്ന് നാലു പേരെയും അറസ്റ്റു ചെയ്തു. വിശദമായ ചോദ്യം ചെയ്യലിലാണ് അടിപിടി കൂടിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തമായത്. മുഹമ്മദ് അനസും അബു…
Read More