ഗുരുവായൂർ: ക്ഷേത്രത്തിലെ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ജൂലൈ ഒന്നു മുതൽ വിഐ പി – സ്പെഷൽ ദർശനങ്ങൾക്ക് രാവിലെ ആറുമുതൽ ഉച്ചക്ക് രണ്ടുവരെ നിയന്ത്രണം ഏർപ്പെടുത്താൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ഭക്തജനങ്ങൾക്ക് സുഗമമായ ദർശനമൊരുക്കാനാണിത് പൊ തു അവധി ദിവസങ്ങളിലും സ് കൂൾ അവധിക്കാലത്തും വിഐ പി – സ്പെഷൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ജൂലൈ ഒന്നുമുതൽ ഉദയാസ്തമന പൂജയുള്ള തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും പൊതു അവധി ദിനങ്ങളിലും രാവിലെ ആറുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ വിഐപി ദർശനം ഇല്ല. ചോറൂണ് വഴിപാട് കഴിഞ്ഞ കുട്ടികൾക്കുള്ള സ് പെഷൽ ദർശനവും ശ്രീകോവിൽ നെയ് വിളക്ക് വഴിപാടുകാർക്കുള്ള ദർശനത്തിനും നിയന്ത്രണം ബാധകമല്ല. പൊതു അവധി ദിനങ്ങളായ ജൂലൈ 13 മുതൽ 16 കൂടിയ ദിവസങ്ങളിൽ കൂടുതൽ ഭക്തർക്ക് ദർശന സൗകര്യം ഒരുക്കുന്നതിനു ക്ഷേത്രം ഉച്ചയ്ക്കുശേഷം 3.30 ന് തുറക്കാനും…
Read MoreCategory: Thrissur
തൃശൂർ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകനെ സ്ഥലംമാറ്റി; പുതിയ നിയമനം നല്‍കിയിട്ടില്ല
തൃശൂര്‍: സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകനെ സ്ഥലംമാറ്റി. ആര്. ഇളങ്കോ ആണു പുതിയ കമ്മീഷണർ. അങ്കിത് അശോകനു പുതിയ നിയമനം നല്‍കിയിട്ടില്ല.തൃശൂര്‍ പൂരം അലങ്കോലമാകാനിടയാക്കിയ കമ്മീഷണറുടെ നടപടികള്‍ ഏറെ വിവാദമായിരുന്നു. വൻ ജനകീയപ്രതിഷേധവും നേരിടേണ്ടിവന്നു. സംഭവത്തിൽ ലഭിച്ച രണ്ടു പരാതികളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി ഇടപെട്ട് ഡിജിപിയോട് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തെരഞ്ഞെടുപ്പുസമയമായതിനാൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദേശംകൂടി സ്വീകരിച്ചശേഷമാണ് ഉത്തരവിറക്കിയത്. തുടർന്ന് അന്വേഷണം നടത്തി പൂരത്തിന് ഒന്നരമാസത്തിനുശേഷമാണു സ്ഥലംമാറ്റനടപടി. അങ്കിത് അശോകനെ സ്ഥലംമാറ്റണമെന്ന് സോഷ്യൽ മീഡിയകളിലടക്കം വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പോലീസ് അന്വേഷണത്തിന്റെ ഭാഗമായി തിരുവന്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ, തൃശൂർ പ്രസ് ക്ലബ് സെക്രട്ടറി, ചില പൗരപ്രമുഖർ എന്നിവരെയും തിരുവനന്തപുരത്തേക്കു വിളിച്ചുവരുത്തി ഡിജിപി മൊഴിയെടുത്തിരുന്നു. പരാതികൾക്കടിസ്ഥാനമായ ഡിജിറ്റൽ രേഖകളും ആവശ്യപ്പെട്ടിരുന്നു. 2022 നവംബർ 19നാണ് അങ്കിത് അശോകനെ തൃശൂർ സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചത്. 2023ൽ പൂരത്തിനു നിയന്ത്രണങ്ങൾ…
Read Moreതൃശൂർ മേയർ സ്ഥാനം രാജിവയ്ക്കില്ല; വി.എസ്. സുനിൽ കുമാർ രാജിവയ്ക്കണമെന്ന് പറയില്ലെന്ന് എം.കെ. വർഗീസ്
തൃശൂർ: കോർപറേഷൻ മേയർ സ്ഥാനം രാജിവയ്ക്കില്ലെന്ന് മേയർ എം.കെ. വർഗീസ്.തൃശൂർ ലോക്സഭ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.എസ്. സുനിൽകുമാർ മേയറോട് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടതായി പ്രചാരണമുണ്ടായിരുന്നു. എന്നാൽ വി.എസ്. സുനിൽകുമാർ തന്നോട് രാജിവയ്ക്കണമെന്ന് പറയുമെന്ന് കരുതുന്നില്ലെന്നും അങ്ങിനെ സുനിൽകുമാർ പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഖേദകരമാണെന്നും മേയർ പറഞ്ഞു. സുനിൽകുമാർ മേയറോടു രാജിവയ്ക്കാൻ പറഞ്ഞതായി തങ്ങൾക്ക് അറിയില്ലെന്ന് സിപിഎം ജില്ലാ നേതൃത്വവും വ്യക്തമാക്കി.
Read Moreതൃശൂർ ഡിസിസി വിഷയം കത്തുന്നു; മുരളീപക്ഷക്കാരന്റെ വീടാക്രമിച്ചു; പ്രശ്നം തീർക്കാൻ മുരളി എത്തും
തൃശൂർ: തൃശൂർ മണ്ഡലത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ പുകഞ്ഞു കത്തുന്ന തൃശൂർ ഡിസിസിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒടുവിൽ കെ. മുരളീധരൻ എത്തുന്നു. ഇന്നലെ രാത്രി മുരളിയുടെ അടുത്ത അനുയായി സജീവൻ കുരിയച്ചിറയുടെ വീടിനുനേരേ ആക്രമണമുണ്ടായിരുന്നു. ഇതേത്തുടർന്നു കോഴിക്കോടുനിന്ന് മുരളീധരൻ, സജീവൻ കുരിയച്ചിറയെ ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നു. തൃശൂർ ലോക്സഭ മണ്ഡലത്തിൽ കെ. മുരളീധരനേറ്റ കനത്ത പരാജയത്തിന്റെ തുടർച്ചയായി തൃശൂർ കോണ്‍ഗ്രസിൽ പോസ്റ്ററൊട്ടിക്കലും കൂട്ടത്തല്ലും ഡിസിസി പ്രസിഡന്റിന്റെയും യുഡിഎഫ് ജില്ല ചെയർമാന്റെയും രാജിയും വീടാക്രമണവുമെല്ലാം നടന്നതോടെ ആകെ കലുഷിതമായ ജില്ലാ കോണ്‍ഗ്രസിനെ ശാന്തമാക്കാൻ മുരളി നേരിട്ട് ഇടപെടുമെന്നാണു വിവരം. തന്റെ തോൽവിയുടെ പേരിൽ നടക്കുന്ന പ്രശ്നങ്ങൾ അവസാനിപ്പിക്കണമെന്ന് നേരത്തെ തന്നെ മുരളി പറഞ്ഞിരുന്നു. എന്നാൽ കായികമായ ആക്രമണത്തിലേക്ക് കാര്യങ്ങൾ എത്തിയതോടെയാണ് മുരളി തന്നെ നേരിട്ട് പ്രശ്നപരിഹാരത്തിന് മുൻകൈയെടുക്കുന്നത്.ഇന്നലെ രാത്രിയിലാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി കൂടിയായ സജീവൻ…
Read Moreസുഹൃത്തുക്കളുടെ മർദനമേറ്റ് യുവാവ് മരിച്ചു; സിസിടിവി ദൃശ്യങ്ങൾ തെളിവായി, മൂന്നുപേർ കസ്റ്റഡിയിൽ
കുന്നംകുളം: ചിറ്റഞ്ഞൂരിൽ സുഹൃത്തുക്കളുടെ മർദനമേറ്റ യുവാവ് മരിച്ച സംഭവത്തിൽ മൂന്നു പേരെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. ചെറുവത്താണി വലിയപറന്പ് അമ്മാട്ട് വീട്ടിൽ രവീന്ദ്രന്റെ മകൻ കുഞ്ഞൻ എന്ന വിഷ്ണു (26) ആണ് ഇന്നലെ രാത്രി മർദനമേറ്റ് മരിച്ചത്. സംഭവത്തോടനുബന്ധിച്ച് ചെറുവത്താനി സ്വദേശികളായ വിഷ്ണു, അക്കു, ഷിജിത്ത് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: അഞ്ഞൂരിൽ പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയെ കെട്ടുന്ന പറമ്പിൽ വച്ചാണ് സംഭവങ്ങൾ നടന്നത്. ഇന്നലെ രാത്രി പത്തോടെയാണ് സംഭവത്തിന്റെ തുടക്കം. സുഹൃത്തുകൾ തമ്മിലുള്ള മദ്യപാനത്തിനൊടുവിൽ വിഷ്ണു ആനത്തറയിൽ വരുന്നത് ചോദ്യം ചെയ്ത പ്രതികൾ ഇയാളുമായി തർക്കം ഉണ്ടാകുകയും ഇത് സംഘട്ടനത്തിൽ കലാശിക്കുകയുമായിരുന്നു. മൂവർ സംഘത്തിന്റെ കടുത്ത മർദനമേറ്റ വിഷ്ണു റോഡിൽ തളർന്നു വീണു. ഉടനെ മറ്റുള്ളവർ ചേർന്ന് ഇയാളെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആശുപത്രിയിലെത്തിച്ചവർ വണ്ടിയിൽനിന്ന് വീണാണു…
Read Moreഅങ്ങനെ ആ കാശും പോയി… പോകാനും വരാനും ഒറ്റ ബസ് പോലുമില്ലാത്ത വഴിയിലെ ബസ് സ്റ്റോപ്പ് ഒടുവിൽ പൊളിച്ചടുക്കി
തൃശൂർ: പോകാനും വരാനും ഒരു ബസുപോലുമില്ലാത്ത വഴിയിൽ മോടിപിടിപ്പിച്ചുകൊണ്ടിരുന്ന ബസ് സ്റ്റോപ്പ് ഒടുവിൽ കോർപറേഷൻ പൊളിച്ചടുക്കി. തൃശൂർ നഗരത്തിലെ പാട്ടുരായ്ക്കൽ ബസ് സ്റ്റോപ്പാണ് പണികളെല്ലാം നിർത്തി പൊളിച്ചുമാറ്റി വെറും സിമന്റ് തറ മാത്രമാക്കിയത്. ആർക്കും വേണ്ടാത്ത ബസ് സ്റ്റോപ്പ് തൃശൂർ കോർപറേഷൻ മോടിയാക്കുന്ന കാര്യം ദീപിക നേരത്തേ റിപ്പോർട്ടു ചെയ്തിരുന്നു. എന്തിനാണ് യാത്രക്കാരാരും കാത്തുനിൽക്കാനില്ലാത്ത ഈ ബസ് സ്റ്റോപ്പ് ഹൈഫൈ ആയി നന്നാക്കുന്നതെന്ന് അധികാരികളോടു ചോദിച്ചായിരുന്നു രാഷ്ട്രദീപിക വാർത്ത. ഇക്കാര്യം ശ്രദ്ധയിൽപെട്ടതിനെതുടർന്നാണ് പാട്ടുരായ്ക്കൽ ബസ് സ്റ്റോപ്പ് മോടിപിടിപ്പിക്കൽ കോർപറേഷൻ അവസാനിപ്പിച്ചത്.നഗരത്തിലെ പല ബസ് സ്റ്റോപ്പുകളും അടിപൊളിയാക്കിയപോലെയാണ് ആരാരും കാത്തുനിൽക്കാനില്ലാത്ത പാട്ടുരായ്ക്കൽ ജംഗ്ഷനിൽനിന്നും അശ്വനി ജംഗ്ഷനിലേക്കുള്ള വഴിയിലുള്ള പഴയ ബസ് സ്റ്റോപ്പും മോടിപിടിപ്പിച്ചുകൊണ്ടിരുന്നത്. ബസില്ലാത്ത ഈ വഴിയിൽ ബസ് സ്റ്റോപ്പ് മോടിയാക്കുന്നതിനെ ആളുകൾ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. സ്വന്തം ലേഖകൻ
Read Moreപോസ്റ്റർ യുദ്ധം നാലാം ദിവസം; തൃശൂരിൽ അടി കഴിഞ്ഞിട്ടും പോസ്റ്ററടി നിലയ്ക്കുന്നില്ല
തൃശൂർ: അങ്ങിനെ തുടർച്ചയായി നാലാം ദിവസവും തൃശൂരിൽ ഡിസിസിക്കും നേതാക്കൾക്കുമെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. എം.പി.വിൻസന്റ്, അനിൽ അക്കര എന്നിവരുടെ പേരെടുത്തു പറഞ്ഞാണ് ഇന്നുരാവിലെ തൃശൂർ പ്രസ്ക്ലബിനു മുന്നിൽ പോസ്റ്റർ പതിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസവും ഡിസിസി നേതൃത്വത്തിനെതിരെ നേതാക്കളുടെ പേരു പറഞ്ഞ് പോസ്റ്ററുകൾ പ്രസ്ക്ലബിനു മുന്നിലും ഡിസിസിക്കു മുന്നിലും പതിച്ചിരുന്നു.വെള്ളിയാഴ്ച ഡിസിസിയിൽ പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ലും നടന്നിരുന്നു. സ്വന്തം ലേഖകൻ
Read Moreഎം.പി. വിൻസന്റ് വേണുഗോപാലിനുവേണ്ടി പ്രചാരണത്തിനു പോയ സംഭവം; കെപിസിസിക്ക് പരാതി നൽകാനൊരുങ്ങി മുരളിപക്ഷം
തൃശൂർ: തൃശൂർ ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരന്റെ പ്രചരണത്തിനു രംഗത്തിറങ്ങാതെ എം.പി.വിൻസന്റ് കെ.സി.വേണുഗോപാലിന്റെ പ്രചരണത്തിനുവേണ്ടി ആലപ്പുഴയ്ക്കു പോയത് തൃശൂർ കോണ്‍ഗ്രസിനകത്ത് വീണ്ടും മുരളി അനുകൂലപക്ഷം ചർച്ചയാക്കുന്നു. എം.പി.വിൻസന്റ് മുരളിക്കു വേണ്ടി അധികമൊന്നും രംഗത്തിറങ്ങിയിട്ടില്ലെന്നും വിൻസന്റും കൂട്ടരും അതേസമയം കെ.സിക്കുവേണ്ടി പ്രവർത്തിക്കാൻ ആലപ്പുഴയ്ക്കു പോയത് എന്തിനാണെന്ന് എല്ലാവർക്കും മനസിലാകുമെന്നും മുരളിപക്ഷക്കാർ പറയുന്നു. തോൽവിക്കു ശേഷം തൃശൂരിൽ എം.പി.വിൻസന്റിനെതിരേ ഉയരുന്ന ശക്തമായ പ്രതിഷേധത്തിനു പിന്നാലെ വിൻസന്റ് വേണുഗോപാലിനു വേണ്ടി പ്രചരണത്തിനു പോയതും പ്രതിഷേധക്കാർ നേതൃത്വത്തിനെതിരെയുള്ള ആയുധമാക്കുകയാണ്. തൃശൂരിൽ തോറ്റതിനെത്തുടർന്ന് ഡിസിസി നേതൃത്വത്തോടും നേതാക്കളോടും മുരളി ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. കെ.സി. വേണുഗോപാലിന്റെ ഏറ്റവും അടുത്തയാളായ എം.പി.വിൻസന്റ് തൃശൂർ യുഡിഎഫ് കണ്‍വീനറായിരിക്കെയാണ് തൃശൂർ ലോക്സഭമണ്ഡലത്തിലെ സ്ഥാനാർഥിക്കു വേണ്ടി പ്രചരണത്തിനു നിൽക്കാതെ ആലപ്പുഴയ്ക്കു പോയത്. മുരളിയുടെ തോൽവി കെപിസിസി നേതൃത്വം അന്വേഷിക്കുന്പോൾ ആലപ്പുഴയ്ക്ക് വിൻസന്റ് പ്രചരണത്തിനു പോയതും മുരളി അനുകൂലികൾ നേതൃത്വത്തിനെതിരേ…
Read Moreകലോത്സവവേദിയിൽ വെച്ച് നൽകിയ വാഗ്ദാനം പാലിച്ച് മന്ത്രി ചിഞ്ചുറാണി; കൃഷ്ണപ്രിയയുടെ കുടുംബത്തിന്റെ ഉപജീവനമാർഗമായ പശുവിനെ വാങ്ങിനല്‍കി
തൃശൂർ: കൊല്ലത്തു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓട്ടൻതുള്ളലിൽ ഒന്നാംസ്ഥാനം നേടിയ തൃശൂർ സ്വദേശി കൃഷ്ണപ്രിയയ്ക്കു നൽകിയ വാഗ്ദാനം പാലിച്ച് മന്ത്രി ജെ. ചിഞ്ചുറാണി. മത്സരത്തിനണിയാനുള്ള വേഷം വാങ്ങാൻ വീട്ടിലെ ഉപജീവനമാർഗമായ പശുവിനെ വിറ്റാണു കൃഷ്ണപ്രിയ മത്സരിച്ച് ഒന്നാംസ്ഥാനം നേടിയത്. ഇക്കാര്യമറിഞ്ഞ മന്ത്രി സമ്മാനവിതരണ വേദിയിൽവച്ചുതന്നെ കൃഷ്ണപ്രിയയ്ക്കു പശുവിനെ നൽകുമെന്നു പ്രഖ്യാപിച്ചിരുന്നു. തുടർന്നു വെറ്ററിനറി സർവകലാശാലയിൽനിന്ന് പശുവിനെ ഏർപ്പാടാക്കാൻ വൈസ് ചാൻസലറോടു നിർദേശിച്ചു. തെരഞ്ഞെടുപ്പുചട്ടങ്ങൾ കാരണം നീണ്ടുപോയ ചടങ്ങ് മണ്ണുത്തിയിലെ യൂണിവേഴ്സിറ്റി ലൈവ്സ്റ്റോക്ക് ഫാമിൽ നടന്നു. മാതാപിതാക്കളെയും അധ്യാപകരെയും വിദ്യാർഥികളെയും ഫാം തൊഴിലാളികളെയും സാക്ഷിനിർത്തി കൃഷ്ണപ്രിയ ഫ്രീസ്വാൾ ഇനത്തിൽപ്പെട്ട സങ്കരയിനം കിടാരിയെ മന്ത്രി ജെ. ചിഞ്ചുറാണിയിൽനിന്ന് ഏറ്റുവാങ്ങി. യുവതലമുറയെ കാർഷികരംഗത്തേക്കു വരാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണ് ഇത്തരം കൈമാറ്റങ്ങളെന്നു മന്ത്രി പറഞ്ഞു. കിടാരിക്കൊപ്പം അനിമൽ പാസ്പോർട്ടും സർവകലാശാല നൽകി. കിടാരിയുടെ ഉയരം, ഭാരം, ജനനത്തീയതി, പ്രതിരോധ കുത്തിവയ്പുകൾ, പിതൃത്വം,…
Read Moreഅതിരപ്പിള്ളിയിൽ കിണറ്റിൽ പുലി വീണു; ഫയർഫോഴ്സ് ഇട്ടുനൽകിയ മുളംകാലിലൂടെ മുകളിലേക്ക് കയറി പുലിയുടെ രക്ഷപ്പെടൽ
അതിരപ്പിള്ളി: കണ്ണൻകുഴിയിൽ കിണറ്റിൽ വീണ പുലിയെ സഹസികമായി രക്ഷപ്പെടുത്തി വനപാലകർ. ഇന്ന് വെളുപ്പിന് മൂന്ന് മണിയോടെയാണ് വാഴച്ചാൽ ഡിവിഷനിലെ കണ്ണംകുഴി പാലത്തിന് സമീപമുള്ള വീട്ടു പറമ്പിലെ കിണറ്റിൽ പുലി വീണത്. ഏകദേശം രണ്ടു വയസ് പ്രായമായ പുലിയാണ് കണ്ണംകുഴി പിടക്കെരി വീട്ടിൽ ഷിബുവിന്റെ പറമ്പിലെ കിണറ്റിൽ വീണത്. വെളുപ്പിന് കിണറ്റിൽ നിന്നും വീട്ടുകാർ അസാധാരണമായ ശബ്ദം കേട്ടതിനെ തുടർന്ന് നോക്കുമ്പോഴാണ് കിണറ്റിൽ പുലി വീണ് കിടക്കുന്നതായി കണ്ടത്. ഉടനെ വീട്ടുകാർ കണ്ണംകുഴി ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ ചാലക്കുടി അനിമൽ റെസ്ക്യു ടീം സ്ഥലത്തെത്തി കിണറിലേക്ക് ഇട്ടു കൊടുത്ത മുളം കാലുകളിലൂടെ പുലി മുകളിലേക്കു കയറി വനത്തിലേക്ക് ഓടിപ്പോയി.
Read More