തി​രു​വ​ന​ന്ത​പു​ര​ത്ത് അ​മ്മാ​വ​നെ യു​വാ​വ് അ​ടി​ച്ചു​കൊ​ന്നു; സ​മീ​പ​വാ​സി​ക​ൾ​ക്കെ​ല്ലാം യു​വാ​വ് പേ​ടി​സ്വ​പ്നം

തി​രു​വ​ന​ന്ത​പു​രം: കു​ട​പ്പ​ന​ക്കു​ന്നി​ല്‍ അ​മ്മാ​വ​നെ മ​രു​മ​ക​നാ​യ യു​വാ​വ് അ​ടി​ച്ചുകൊ​ന്നു. കു​ട​പ്പ​ന​ക്കു​ന്ന് അ​മ്പ​ഴം​കോ​ട് പു​തി​ച്ചി​യി​ല്‍ താ​മ​സി​ക്കു​ന്ന സു​ധാ​ക​ര​ന്‍ (80) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​രി​യു​ടെ മ​ക​ന്‍ രാ​ജേ​ഷാ​ണ് അ​ടി​ച്ചും ഇ​ടി​ച്ചും കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്.

രാ​ജേ​ഷി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സു​ധാ​ക​ര​നോ​ടൊ​പ്പം ഒ​രു വീ​ട്ടി​ലാ​ണ് രാ​ജേ​ഷും താ​മ​സി​ച്ചു വ​ന്നി​രു​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​പി​ച്ചു സ്ഥി​ര​മാ​യി രാ​ജേ​ഷ് സു​ധാ​ക​ര​നെ മ​ര്‍​ദി​ക്കു​ക പ​തി​വാ​യി​രു​ന്നു​വെ​ന്നും ഇ​ന്ന​ലെ രാ​ത്രി​യി​ലും സു​ധാ​ക​ര​നെ ക്രൂ​ര​മാ​യി ഇ​യാ​ള്‍ മ​ര്‍​ദി​ച്ചി​രു​ന്നു​വെ​ന്നാ​ണു പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ഇ​ന്നു രാ​വി​ലെ അ​ബോ​ധാ​വ​സ്ഥ​യി​ലു​ള്ള സു​ധാ​ക​ര​നെ രാ​ജേ​ഷ് കു​ളി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് നാ​ട്ടു​കാ​ര്‍ ക​ണ്ട​തി​നെ​ത്തു​ട​ര്‍​ന്ന് വി​വ​രം പോ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.പോ​ലീ​സെ​ത്തു​മെ​ന്ന​റി​ഞ്ഞ ഇ​യാ​ള്‍ വീ​ട്ടി​ല്‍ നി​ന്നു ര​ക്ഷ​പ്പെ​ട്ടു.സ​മീ​പപ്ര​ദേ​ശ​ത്ത് പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ല്‍ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. രാ​വി​ലെ വീ​ട്ടി​ല്‍ പോ​ലീ​സെ​ത്തി​യ​പ്പോ​ള്‍ സു​ധാ​ക​ര​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

മ​ര്‍​ദ​ന​ത്തെ തു​ട​ര്‍​ന്ന് ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണോ ഇ​ന്ന് രാ​വി​ലെ​യാ​ണൊ മ​രി​ച്ച​തെ​ന്ന് പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നുശേ​ഷം മാ​ത്ര​മെ വ്യ​ക്ത​മാ​കു​ക​യു​ള്ളു​വെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് രാ​ജേ​ഷ്. ഇ​യാ​ളു​ടെ എ​തി​ര്‍ചേ​രി​യി​ലു​ള്ള ഗു​ണ്ടാസം​ഘം ​സ​മീ​പ​കാ​ല​ത്ത് സു​ധാ​ക​ര​ന്‍റെ വീ​ട് ആ​ക്ര​മി​ക്കു​ക​യും നാ​ട​ന്‍ ബോം​ബെ​റി​ഞ്ഞ് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സ​മീ​പ​വാ​സി​ക​ള്‍​ക്കെ​ല്ലാം രാ​ജേ​ഷി​നെ ഭ​യ​മാ​യി​രു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. മ​ണ്ണ​ന്ത​ല പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Related posts

Leave a Comment