ഇത്രയും സന്തോഷവും പോസിറ്റിവിറ്റിയും തോന്നുന്ന ഒരു വാർത്ത ഈ അടുത്ത കാലത്തൊന്നും ആഗ്രഹിച്ചിട്ടില്ല, കേട്ടിട്ടുമില്ല എന്ന് ജി. വേണുഗോപാൽ. എന്റെയും എന്നെപ്പോലെ എല്ലാ മലയാളികളുടെയും യൗവനത്തിലും മധ്യവയസിലും നിറഞ്ഞാടി ഞങ്ങൾക്ക് മതിവരുവോളം അസാമാന്യമായ സിനിമാറ്റിക് മോമന്റ്സ് സമ്മാനിച്ച മമ്മൂക്ക പൂർണാരോഗ്യത്തോടെ അഭിനയലോകത്തേക്കു തിരിച്ചെത്തിയിരിക്കുന്നു.
കണ്ണിലെണ്ണയൊഴിച്ച് ഞങ്ങൾ കാത്തിരിക്കുന്നു മമ്മൂക്ക! To many more mesmerising roles. ഇനിയും ഞങ്ങൾക്ക് അങ്ങയോടൊപ്പം ചിരിക്കണം, കരയണം, അഭിമാനിക്കണം, സംശയവും സങ്കടവും ഭീതിയും വേർപാടും തോന്നണം, അങ്ങയുടെ കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിച്ച് ഞങ്ങൾക്കു മതിയായിട്ടില്ല എന്ന് ജി. വേണുഗോപാൽ പറഞ്ഞു.