കർഷകന്റെ മണ്ണും മനസും വിയർപ്പും വിശപ്പും ഇഴചേർന്ന ഏറനാടൻ മണ്ണിലെ ഒരു ഗ്രാമത്തിലെ ചേക്കൂ എന്ന അനാഥ മുസ്ലിം യുവാവിന്റെ കഥയാണു ജഗള എന്ന ചിത്രം പറയുന്നത്. കഥ ആരംഭിക്കുന്നത് 1921 ലെ മാപ്പിള ലഹളയുടെ പശ്ചാത്തലത്തിലാണ്. ലവ് എഫ് എം എന്ന ചിത്രത്തിനു ശേഷം ശ്രീദേവ് കപ്പൂർ സംവിധാനം ചെയ്യുന്ന ചിത്രമാണു ജഗള. കളരിക്കൽ ഫിലിംസിന്റെ ബാനറിൽ മനോജ് പണിക്കർ, സജിത് പണിക്കർ, ജിതേഷ് പണിക്കർ എന്നിവർ ചേർന്ന് നിർമിക്കുന്നു. മുരളീ റാം, ശ്രീദേവ് കപ്പൂർ എന്നിവർ ചേർന്നാണു രചന നിർവഹിച്ചിരിക്കുന്നത്.
നവാഗതനായ മുരളീറാമാണു ചേക്കുവെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മറീന മൈക്കിൾ കുഞ്ഞാത്തു എന്ന കഥാപാത്രമായി എത്തുന്നു. കൂടാതെ സന്തോഷ് കീഴാറ്റൂർ,സുനിൽ സുഗത, ബിറ്റൊഡേവിഡ്, ബാലചന്ദ്രൻ ചുള്ളിക്കാട്, അപ്പുണ്ണി ശശി, കണ്ണൻ പട്ടാമ്പി, മുഹമ്മദ് പേരാമ്പ്ര,വിജയൻ വി. നായർ, വിനായക്, പാർഥസാരഥി, വിജയൻ ചാത്തന്നൂർ, ലത്തീഫ് കുറ്റിപ്പുറം, വാരിജാക്ഷൻ തിരുവണ്ണൂർ, പട്ടാമ്പി ചന്ദ്രൻ, മുഹമ്മദ് ഇരവട്ടൂർ, വിടൽ മൊയ്തു, രമാദേവി കോഴിക്കോട്, അഞ്ചു അരവിന്ദ്, രാധ ലക്ഷ്മി, മീനാ രാഘവൻ, നിഷ അജീഷ് തുടങ്ങിയവരും അഭിനയിക്കുന്നു.
ഒ.എം. കരുവാരക്കുണ്ട് എഴുതിയ ഗാനങ്ങൾക്കു മിഥുൻ മലയാളം സംഗീതം പകർന്നിരിക്കുന്നു ആലാപനം- സിത്താര കൃഷ്ണകുമാർ, അഭിജിത് കൊല്ലം. ഛായാഗ്രഹണം- സുമേഷ് സുരേന്ദ്രൻ, എഡിറ്റിംഗ് മിൽജോ ജോണി, സൗണ്ട് ഡിസൈനർ സിനോയ് ജോസഫ്, കലാസംവിധാനം സുനിൽ ലാവണ്യ, കോസ്റ്റ്യൂമർ കുമാർ എടപ്പാൾ, മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ, സനീഫ് ഇടവ, പ്രൊഡക്ഷൻ മാനേജർ റമീസ് റഹീസ്, പ്രൊഡക്ഷൻ കൺട്രോളർ കിരൺ കാന്ത്, അസോസിയേറ്റ് ഡയറക്ടർ പൂജാ മഹേശ്വർ, പ്രെജി. അസിസ്റ്റന്റ് ഡയറക്ടർ- വിഷ്ണുപ്രിയ, സുവിത്ത് എസ്. നായർ,സുമിത്ര പീതാംബരൻ. ക്രിയേറ്റീവ് സപ്പോർട്ട് അരുൺ നന്ദകുമാർ. സ്റ്റിൽസ് ജോ ആലുങ്കൽ. ടൈറ്റിൽ ഡിസൈൻ സന്ദീപ്. ഡിസൈൻസ്. മനു ഡാവിഞ്ചി. പിആർഒ: എം.കെ. ഷെജിൻ.