കൊ​ല്ല​ത്ത് കാ​ണാ​താ​യ 17കാ​രി​യു​ടെ മൃ​ത​ദേ​ഹം വീ​ടി​ന് സ​മീ​പ​ത്തെ ഓ​ട​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി

കൊ​ല്ലം: കി​ളി​കൊ​ല്ലൂ​രി​ൽ നി​ന്ന് കാ​ണാ​താ​യ 17 കാ​രി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കി​ളി​കൊ​ല്ലൂ​ർ സ്വ​ദേ​ശി ന​ന്ദ സു​രേ​ഷ് (17) ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് വീ​ടി​ന് സ​മീ​പ​ത്തെ റെ​യി​ൽ​വേ ട്രാ​ക്കി​നോ​ട് ചേ​ർ​ന്നു​ള്ള ഓ​ട​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു.

വ്യാ​ഴം വൈ​കു​ന്നേ​രം മു​ത​ലാ​ണ് ന​ന്ദ​യെ കാ​ണാ​തെ ആ​കു​ന്ന​ത്. നാ​ട്ടു​കാ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ വെ​ള്ളി വൈ​കു​ന്നേ​ര​ത്തോ​ടെ കു​ട്ടി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത ഇ​ല്ലെന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ട് ന​ൽ​കും.

Related posts

Leave a Comment