കൊച്ചി: എറണാകുളം നെടുമ്പാശേരി വിമാനത്താവളത്തില്‍ ഹൈബ്രിഡ് കഞ്ചാവ് വേട്ട. തായ്ലന്ഡില് നിന്ന് ക്വാലാലംപൂര്‍ വഴി കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് വിമാനത്താവളത്തിലെ കസ്റ്റംസ് സംഘം പിടികൂടിയത്. സംഭവത്തില്‍ ഇരിങ്ങാലക്കുട സ്വദേശിയായ സിബിനെ കസ്റ്റിഡിയിലെടുത്തു.
ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുന്നു. സിബിനില്‍ നിന്നും 4.1 കിലോ ഹൈബ്രിഡ് കഞ്ചാവ് ആണ് പിടികൂടിയത്. രാജ്യാന്തര മാര്‍ക്കറ്റില്‍ ഇതിന് നാല് കോടിയോളം വില വരും.ഭക്ഷ്യപാക്കറ്റുകള്ക്കൊപ്പം അതിവിദഗ്ധമായാണ് ഹൈബ്രിഡ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
ആര്‍ക്കുവേണ്ടി എത്തിച്ചതാണ് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കസ്റ്റംസ് സംഘം പരിശോധിച്ചു വരുന്നു. ഓണക്കാലം ലക്ഷ്യമിട്ട് കേരളത്തിലേക്ക് വിമാനത്താവളം വഴി വന്‍ തോതില്‍ ഹൈബ്രിഡ് കഞ്ചാവെത്തുന്നുവെന്ന വിവരം കസ്റ്റംസിനും പോലീസിനും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജാഗ്രതയിലായിരുന്നു കസ്റ്റംസ് സംഘം.
ലേസര്‍ പരിശോധന ഉള്‍പ്പെടെയുള്ള സംവിധാനം വേണം
വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് അത്യാധുനിക സംവിധാനങ്ങള്‍ ഇല്ലാത്തത് ലഹരിക്കടത്തുകാര്‍ക്ക് സൗകര്യമൊരുക്കുന്നുവെന്നും ആക്ഷേപമുണ്ട്. ഫഌസ്ക്കുകളിലും മറ്റുമാക്കി പ്രതിസന്ധി. എക്സ്റേ പരിശോധനയില്‍ പിടിക്കപ്പെടാത്ത രീതിയിലാണ് ഇപ്പോള്‍ വിമാനത്താവളം വഴി ലഹരി കടത്തുന്നത്.