കോഴിക്കോട്: താമരശേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. സംസ്ഥനത്തുടനീളം മയക്കുമരുന്നുവില്പന നടത്തുന്ന സംഘത്തിലെ പ്രധാനിതാമരശ്ശേരി അമ്പായത്തോട് അൽ ഷാജ് (29), സുഹൃത്തും കൂട്ടാളിയുമായ താമരശേരി ചുടലമുക്ക് അരേറ്റും ചാലിൽ ബാസിത് (30) എന്നിവരെയാണ് 55 ഗ്രാം എംഡി എം എ സഹിതം പോലീസ് ഇന്നലെ രാത്രി താമരശ്ശേരി പുതിയ പുതിയ സ്റ്റാന്‍ഡിന് സമീപം വച്ച് പിടികൂടിയത്.
മലയോരത്തുള്‍പ്പെടെ സമീപകാലത്ത് മയക്കുമരുന്ന് വില്പന വര്‍ധിച്ചതിന് കാരണം ഇവരുടെ സംഘത്തില്‍ ഉള്പ്പെട്ടവരായിരുന്നുവെന്നാണ് സൂചന.
യുവതികള്‍ ഉള്‍പ്പെടെ ഇവരുടെ സംഘത്തിലുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സമീപകാലത്ത് നടന്ന ഏറ്റവും വലിയ ലഹരി വേട്ടയാണിത്.ഇവരെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു.
ബംഗളൂരുവില്‍ നിന്നും മംഗലാപുരത്തുനിന്നും വലിയ തോതില്‍ എംഡിഎംഎ ഇവര്‍ സമീപകാലത്തായി കോഴിക്കോട്ട് എത്തിച്ചിട്ടുണ്ടെന്നാണ് പോലീസ് വിലയിരുത്തല്‍