ഗ​ർ​ഭി​ണി​ക്ക് കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഗു​ളി​ക ന​ൽ​കി​യ സം​ഭ​വം; ജീവനക്കാർക്ക് വീ​ഴ്ച സം​ഭ​വി​ച്ച​താ​യി റി​പ്പോർ​ട്ട്

രാ​ജാ​ക്കാ​ട്: ഗ​ർ​ഭി​ണി​ക്ക് ഗ​വ​. ആ​ശു​പ​ത്രി​യി​ൽനി​ന്നു കാ​ലാ​വ​ധി ക​ഴി​ഞ്ഞ അ​യ​ൺ ഗു​ളി​ക ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ ഡ്ര​ഗ്സ് ക​ൺ​ട്രോ​ൾ വി​ഭാ​ഗം ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി.​

സേ​നാ​പ​തി സ്വ​ദേ​ശി​യാ​യ യു​വ​തി​ക്കാ​ണ് സേ​നാ​പ​തി പ്രാ​ഥ​മി​ക ആ​രോ​ഗ്യകേ​ന്ദ്ര​ത്തി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ബ് സെ​ന്‍റ​റി​ൽനി​ന്നു കാ​ലാ​വ​ധി ക​ഴി​ഞ്ഞ അ​യ​ൺ ഗു​ളി​ക ന​ൽ​കി​യ​ത്.​

ഇ​തു സം​ബ​ന്ധി​ച്ച് യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ക​ഴി​ഞ്ഞ മേ​യ് എ​ട്ടി​ന് ഡ്ര​ഗ് ക​ൺ​ട്രോ​ള​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.​ തു​ട​ർ​ന്ന് ക​ൺ​ട്രോ​ള​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഡ്ര​ഗ്സ് ഇ​ൻ​സ്പെ​ക്ട​ർ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു.

യു​വ​തി​ക്ക് കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഗു​ളി​ക ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ ആ​ശാ വ​ർ​ക്ക​ർ​ക്കും സേ​നാ​പ​തി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ജൂ​ണി​യ​ർ പ​ബ്ലി​ക് ന​ഴ്സി​നും വീ​ഴ്ച സം​ഭ​വി​ച്ച​താ​യി റി​പ്പോ​ർ​ട്ടി​ലു​ണ്ട്.മ​രു​ന്നു​ക​ളു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​ത് അ​റി​യാ​തെ വി​ത​ര​ണം ചെ​യ്ത​താ​ണെ​ന്ന് ആ​ശാ​വ​ർ​ക്ക​ർ രേ​ഖാ​മൂ​ലം അ​റി​യി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment