റ​ൺ ബേ​ബി റ​ൺ വീ​ണ്ടും പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നിലേക്ക്

ന​ര​ൻ എ​ന്ന ജ​ന​പ്രി​യ ചി​ത്ര​ത്തി​നു ശേ​ഷം, ജോ​ഷി, മോ​ഹ​ൻ​ലാ​ൽ ടീ​മി​ന്‍റെ ഹി​റ്റ് ചി​ത്രം റ​ൺ ബേ​ബി റ​ൺ ന​വം​ബ​ർ ഏ​ഴി​നു വീ​ണ്ടും പ്രേ​ക്ഷ​ക​രു​ടെ മു​ന്നിലെത്തും. ഗാ​ല​ക്സി ഫി​ലിം​സി​നു വേ​ണ്ടി മി​ല​ൻ ജ​ലീ​ൽ നി​ർ​മി​ച്ച ഈ ​ചി​ത്രം, റോ​ഷി​ക എ​ന്‍റ​ർ​പ്രൈ​സ​സാ​ണ് 4 K ഡോ​ൾ​ബി അ​റ്റ് മോ​സി​ൽ തി​യ​റ്റ​റി​ൽ എ​ത്തി​ക്കു​ന്ന​ത്.

റോ​യി​ട്ടേ​ഴ്സ് വേ​ണു എ​ന്ന ക​ഥാ​പാ​ത്ര​മാ​യി മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് മോ​ഹ​ൻ​ലാ​ൽ ന​ട​ത്തി​യ​ത്. ര​തീ​ഷ് വേ​ഗ ചി​ട്ട​പ്പെ​ടു​ത്തി​യ സം​ഗീ​ത​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ ഈ ​ചി​ത്ര​ത്തി​നു വേ​ണ്ടി പാ​ടി​യ, ആ​റ്റു​മ​ണ​ൽ​പ്പാ​യ​യി​ൽ… എ​ന്ന ഗാ​ന​വും പ്രേ​ഷ​ക​ർ ഏ​റ്റെ​ടു​ത്തു. ചി​ത്ര​ത്തി​ന്‍റെ വി​ജ​യ​ത്തി​ന് ഇതൊ​രു ഘ​ട​ക​മാ​യി മാ​റു​ക​യും ചെ​യ്തു. ഒ​രി​ക്ക​ൽ പ്ര​ണ​യി​നി​ക​ളാ​യി​രു​ന്ന കാ​മ​റാ​മാ​ൻ വേ​ണു​വും (മോ​ഹ​ൻ​ലാ​ൽ ) ന്യൂ​സ് എ​ഡി​റ്റ​ർ രേ​ണു​വും (അ​മ​ല പോ​ൾ )വി​വാ​ഹ​ത്തി​ന്‍റെ വ​ക്കി​ലെ​ത്തി​യ​പ്പോ​ൾ തെ​റ്റി​പ്പി​രി​ഞ്ഞു.

വ​ർ​ഷ​ങ്ങ​ൾ​ക്കുശേ​ഷം അ​വ​ർ ഒ​ന്നി​ക്കു​ന്നു. ഭ​ര​ത​ൻ പി​ള്ള എ​ന്ന രാ​ഷ്ട്രീ​യ​ക്കാ​ര​നും (സാ​യി​കു​മാ​ർ) രാ​ജ​ൻ ക​ർ​ത്ത എ​ന്ന വ്യ​വ​സാ​യി​യും (സി​ദ്ദി​ഖ്) അ​വ​ർ​ക്ക് കു​രു​ക്കു​ക​ളു​മാ​യി കാ​ത്തി​രു​ന്നു. തു​ട​ർ​ന്നു​ണ്ടാ​വു​ന്ന സം​ഭ​വ വി​കാ​സ​ങ്ങ​ളി​ലൂ​ടെ ചി​ത്രം ക​ട​ന്നു​പോ​കു​ന്നു. റി​ഷി എ​ന്ന ക​ഥ​പ്രാ​ത്ര​മാ​യി ബി​ജു​മേ​നോ​നും ശ്ര​ദ്ധേ​യ​നാ​യി. സ​ച്ചി​യു​ടെ മി​ക​ച്ച തി​ര​ക്ക​ഥ ചി​ത്ര​ത്തെ ശ്ര​ദ്ധേ​യ​മാ​ക്കി.

കാ​ക്ക കാ​ക്ക എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ആ​ർ.​ഡി. ശേ​ഖ​റാ​ണ് ചി​ത്ര​ത്തി​ന്‍റെ കാ​മ​റാ​മാ​ൻ. എ​ഡി​റ്റ​ർ ശ്യാം ​ശ​ശിധ​ര​ൻ. മോ​ഹ​ൻ​ലാ​ൽ, അ​മ​ല പോ​ൾ, ബി​ജു മേ​നോ​ൻ, സി​ദ്ധി​ഖ്, സാ​യി​കു​മാ​ർ, വി​ജ​യ​രാ​ഘ​വ​ൻ, ഷ​മ്മി തി​ല​ക​ൻ തു​ട​ങ്ങി വ​ൻ താ​ര​നി​ര ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു. പി​ആ​ർ​ഒ: അ​യ്മ​നം സാ​ജ​ൻ.

Related posts

Leave a Comment