പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണപ്പാളി തിരിമറി വിഷയത്തില്‍ ദേവസ്വം ജീവനക്കാരും പ്രതികളായേക്കുമെന്ന് സൂചന. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പരാതിയില്‍ ഇന്ന് പോലീസ് എഫ്ഐആറിടും. എഫ്ഐആറില്‍ ഉണ്ണിക്കൃഷ്ണന് പോറ്റി പ്രധാന പ്രതിയായേക്കും.
ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു അടക്കമുള്ള ഉദ്യോഗസ്ഥര്ക്കെതിരേ വിജിലന്‍സ് പ്രാഥമികാന്വേഷണത്തില്‍ പരാമര്‍ശമുണ്ട്.
എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍, ദേവസ്വം സെക്രട്ടറി എസ്. ജയശ്രീ, അസിസ്റ്റന്റ് എന്‍ജിനിയര്‍ കെ. സുനില്‍ കുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍, തിരുവാഭരണം കമ്മീഷണര്‍മാരായ കെ.എസ്. ബൈജു, ആര്.ജി. രാധാകൃഷ്ണന്, എക്സിക്യൂട്ടീവ് ഓഫീസര്‍ രാജേന്ദ്രപ്രസാദ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ. രാജേന്ദ്രന് എന്നിവര്‍ക്കെതിരേയാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്.