സാമന്തയും സംവിധായകൻ രാജ് നിദിമോരുവുമായുള്ള വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. വളരെ ലളിതമായ 30 ആളുകൾ മാത്രം പങ്കെടുത്ത വിവാഹ ചടങ്ങായിരുന്നു അത്.
ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടൊപ്പം സാമന്തയുടെ ഇൻസ്റ്റഗ്രാമിലെ മറ്റൊരു ചിത്രം കൂടി ഇപ്പോൾ ചർച്ചയാവുകയാണ്. മുൻ ഭർത്താവ് നാഗ ചൈതന്യയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നപുകൊണ്ട് താരം പങ്കുവച്ചുള്ള ചിത്രം ഇതുവരേയും സാമന്ത ഡിലീറ്റ് ചെയ്തിട്ടില്ല. “എന്റെ എല്ലാമായവന് ജന്മദിനാശംസകൾ. നിങ്ങളുടെ ഹൃദയം ആഗ്രഹിക്കുന്നതെല്ലാം ദൈവം നിങ്ങൾക്ക് നൽകട്ടെ. അതിനായി ഞാൻ എല്ലാ ദിവസവും പ്രാർഥിക്കുന്നുണ്ട്. ഞാൻ എന്നെന്നും നിന്നെ സ്നേഹിക്കുന്നു”, എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
ഇരുവരും വേർ പിരിഞ്ഞിട്ട് നാല് വർഷം കഴിഞ്ഞു, രണ്ട് ആളുകളും പുനർ വിവാഹവും ചെയ്തും. പിന്നെയും എന്തിനാണ് സാമന്ത നാഗചൈതന്യയുമൊത്തുള്ള ആ ചിത്രം ഡിലീറ്റ് ചെയ്യാത്തത് എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇപ്പോഴം സാമിന് അദ്ദേഹത്തെ മറക്കാനോ വെറുക്കാനോ സാധിക്കുന്നില്ലന്നും ചിത്രത്തിനു താഴെ ആരാധകർ കമന്റ് നൽകി.

