കോതമംഗലം: നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആന്റണി ജോണിനായി അവര്‍ ഒത്തു ചേര്‍ന്നു. 1997ല്‍ എംഎ കോളജില്‍ പ്രീഡിഗ്രി വിദ്യാര്‍ഥിയായി കടന്ന് വന്ന കാലം മുതല്‍ വിദ്യാര്‍ഥി സംഘടനാ രംഗത്ത് സജീവമായിരുന്ന ആന്റണി ജോണ്‍ പിന്നീട് വിദ്യാര്‍ഥി യുവജന സംഘടനകളുടെ ഏരിയാ ജില്ലാതല നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. അന്ന് ഒപ്പം പ്രവര്‍ത്തിച്ചിരുന്ന സഹപ്രവര്‍ത്തകരും കൂടെ പഠിച്ച സഹപാഠികളും അധ്യാപക അനധ്യാപകരും സുഹൃത്തുക്കളുമാണ് “ആന്റണിക്കായ് ഒരുമിക്കാം” എന്ന പേരില്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി സൗഹൃദകൂട്ടായ്മയുമായി ഒത്ത് ചേര്‍ന്നത്.
കഥയും കവിതയും അനുഭവങ്ങള്‍ പങ്ക് വച്ചും ഒരുമിച്ച് കൂടിയ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആന്റണിയുടെ വിജയം ഉറപ്പിക്കാന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന അഭിപ്രായങ്ങളും പങ്ക് വച്ചു.സൗഹൃദ കൂട്ടായ്മ കവി രാവുണ്ണി ഉദ്ഘാടനം ചെയ്തു. പ്രൊഫ. ടി.എം. പൈലി അധ്യക്ഷനായിരുന്നു. അവില് പ്രമോദ് ജയകുമാര്‍ കെ.പി എസ്. സതീഷ്, വി.എം. ജുനൈദ്, കെ.പി മോഹനന് എന്നിവര്‍ സംസാരിച്ചു.