ഉത്തരവു കേട്ടു, ആധാരം സ്വന്തമായെഴുതി വീട്ടമ്മ താരമായി

TCR-AADARAMതൃശൂര്‍: ആര്‍ക്കും ആധാരമെഴുതാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവനുസരിച്ച് വീട്ടമ്മ ആധാരം എഴുതി രജിസ്റ്റര്‍ ചെയ്തതു കൗതുകമായി. കാളത്തോട് ആന്റോ ഡി. ഒല്ലൂക്കാരന്റെ ഭാര്യ സുനമോള്‍ ആന്റോയാണ് ആധാരം സ്വന്തമായെഴുതി ഒല്ലൂക്കര സബ് രജിസ്ട്രാര്‍ കെ.കെ. ഷാജു കുമാര്‍ മുമ്പാകെ രജിസ്റ്റര്‍ ചെയ്തത്. പിതാവ് ഇമ്മട്ടി തോമസ് മകള്‍ക്ക് നല്‍കിയ ഇഷ്ടദാനമായിരുന്നു ആധാരം.

സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞമാസം ഭൂമി കൊടുക്കുന്നയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കും ആധാരം സ്വയം എഴുതി രജിസ്റ്റര്‍ ചെയ്യാമെന്ന് ഉത്തരവിറക്കിയിരുന്നു. നിയമത്തിനെതിരേ ആധാരമെഴുത്തുകാര്‍ സംസ്ഥാന വ്യാപകമായി സമരം നടത്തിയ അതേ ദിവസമായിരുന്നു രജിസ്‌ട്രേഷന്‍. ഒല്ലൂക്കര രജിസ്ട്രാര്‍ ഓഫീസില്‍ സ്വയം ആധാരമെഴുതിയുള്ള ആദ്യ രജിസ്‌ട്രേഷനാണ് ഇതെന്നു സബ് രജിസ്ട്രാര്‍ ഷാജുകുമാര്‍ പറഞ്ഞു. ആധാരം സ്വന്തമായി എഴുതിയുള്ള ആദ്യ രജിസ്‌ട്രേഷനുശേഷം സന്തോഷം പങ്കുവച്ച് മധുരവിതരണവും ഉണ്ടായിരുന്നു.

Related posts