ചാത്തന്നൂര്‍: ഉത്സവാഘോഷങ്ങളില്‍ ആഘോഷങ്ങള്‍ അതിരുവിടുന്നു.നാസിക് ഡോല് പോലുളളവ ആഘോഷങ്ങളില്‍ ഉപയോഗിക്കുന്നത് ശബ്ദമലിനീകരണവും മറ്റും ഉണ്ടാക്കുന്നതായ റിപ്പോര്‍ട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. നാസിക് ഡോല് നിരോധിക്കണ മെന്നാവ ശ്യപ്പെട്ട് പോലീസും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പാരിപ്പളളി വേളമാനൂര്‍ ഭഗവതിക്ഷേത്രത്തിലെ ഉത്സവഘോഷയാത്രയില്‍ നാസിക് ഡോല് സംഘം തീ തുപ്പിയും മറ്റും ഘോഷയാത്രയില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തി.
ഇവര്‍ തുപ്പിയ തീ പടര്‍ന്നു പിടിച്ച് പൊള്ളലേറ്റ് മുന്നൂപേര്‍ മരിക്കാനിടയായ സാഹചര്യമുണ്ടായി. അതിരു വിടുന്ന ആഘോഷ പരിപാടികളെ നിയന്ത്രിക്കാന്‍ പോലീസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഉത്സവ ആഘോഷങ്ങള്‍ കൊഴുപ്പിക്കാന്‍ നാസിക് ഡോല് ഉപയോഗിക്കുന്നതും , ക്ഷേത്ര പരിസരത്തും ഘോഷയാത്രകളിലും തീ കൊണ്ടുളള അഭ്യാസ പ്രകടനങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടാകണമെന്നും ആവശ്യം ശക്തമായിട്ടുണ്ട്. ഉത്സവങ്ങള്‍ക്ക് അനുവദനീയമായശബ്ദപരിധി 100 ഡെസിബെലാണ്. എന്നാല്‍ നാസിക് ഡോലിന്റെ ശബ്ദം 100 ഡെസിബെലിനും മുകളിലാണ്. കലാകാരന്മാരുടെ എണ്ണം കൂടുന്തോറും ശബ്ദത്തിന്റെ രൂക്ഷതയും കൂടും.
ശബ്ദപരിധി വര്‍ധിച്ചാല്‍ കേട്ടു നില്ക്കുന്നവരുടെ ചെവിയിലെ ഡയഫ്രം പൊട്ടി ബധിരരാകാന്വരെ സാധ്യതയുണ്ട്. ഇതിനു പുറമേയാണ് തീ കൊണ്ടുളള സാഹസികമായ കളികള്‍. ഇത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. ആഘോഷവേളകളില്‍ ഇവ ഉപയോഗിക്കുമ്പോള്‍ അപകടങ്ങളും മരണങ്ങളും ആക്രമണങ്ങളും ഉണ്ടാകുന്നതായി പോലീസ് സമ്മതിക്കുന്നു. ജനങ്ങളെ ബധിരരാക്കുകയും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുകയും ചെയ്യുന്ന നാസിക് ഡോല് പോലുളളവ ആഘോഷങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം ഉയരുന്നത്. വേളമാനൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചാത്തന്നൂര്‍ , പരവൂര്‍ മേഖലകളില്‍ നാസിക് ഡോല് ഏര്‍പ്പെടുത്തിയിട്ടുളള ഉത്സവപരിപാടികള്ക്ക് ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നതിനുളള അനുമതി നല്‍കരുതെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.