എംബിഎ പഠനത്തോടെപ്പം ജൈവകൃഷിയും; വിദ്യാര്‍ഥിക്ക് എംപിയുടെ അഭിനന്ദനം

alp-FBKRISHIകഞ്ഞിക്കുഴി:  പഠനത്തോടപ്പം ജൈവകൃഷി  നടത്തുന്ന  എംബിഎ വിദ്യാര്‍ത്ഥി ഭാഗ്യരാജിനു കെ.സി വേണുഗോപാല്‍ എംപിയുടെ അഭിനന്ദനം. ചേര്‍ത്തല മൈിക്കിള്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജിയിലെ  എംബിഎ അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയായ കഞ്ഞിക്കുഴി ചെറുവാരണം  ഭാഗ്യനിവാസില്‍ ഭാഗ്യരാജിനെയാണു കെസി വേണുഗോപാല്‍ എംപി  അഭിനന്ദിച്ചത്.  കഞ്ഞിക്കുഴി 18-ാം വാര്‍ഡിലെ വിജയ കയര്‍മാറ്റ്‌സ് ആന്‍ഡ് മാറ്റിംഗ്‌സ് സൊസൈറ്റി വക ഒരു ഏക്കര്‍ തരിശു പുരയിടമാണ് ഭാഗ്യരാജ് ഹരിതാഭമാക്കിയത്.

കൃത്യത കൃഷിരീതി പ്രകാരം ചീര, വെള്ളരി, മത്തന്‍, പച്ചമുളക്  എന്നിവ കൃഷി ചെയ്യുന്നു. ചീരയുടെ വിളവെടുപ്പ് കെ.സി വേണുഗോപാല്‍ എംപി നിര്‍വഹിച്ചു. യുവ കര്‍ഷക അവാര്‍ഡ ്‌ജേതാവ് സുജിത്ത് സ്വാമിനികര്‍ത്തിലിന്റെ നിര്‍ദേശ പ്രകാരമാണ് കൃഷി നടത്തുന്നത്. സെന്റ് മൈക്കിള്‍സ് കോളേജ് മാനേജര്‍ സോളമാന്‍ ചാരങ്കാട്ട്, കൃഷി വകുപ്പ് ഓഫീസര്‍മാരായ ഇ.വി ജയാമണി, ജി.വി റജി, പഞ്ചായത്ത് അംഗങ്ങളായ എം.ജി തിലകന്‍, എം.ജി സാബു തുടങ്ങിയവര്‍ വിളവെടുപ്പ് ഉത്സവത്തില്‍ പങ്കെടുത്തു.

Related posts