കണ്ണൂര്‍: ജില്ലയിലെ പോലീസ് സ്‌റ്റേഷനുകളില്‍ എട്ടുമണിക്കൂര്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കണമെന്നു ജില്ലാ പോലീസ് അസോസിയേഷന്‍ ജില്ലാസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പാറാവ് ജോലി ഉള്‍പ്പെടെ രാത്രികാല ഡ്യൂട്ടിയെടുക്കുന്ന പോലീസുകാര്‍ക്കു 24 മണിക്കൂര്‍ വിശ്രമം അനുവദിക്കണം. പ്രതികളുമായി കോടതിയിലേക്കു പോകുന്നത് ഒഴിവാക്കുന്നതിനു വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം ഏര്‍പ്പെടുത്തണം. മാവോയിസ്റ്റ് ഭീഷണിയുള്ള പോലീസ് സ്‌റ്റേഷനുകളില്‍ ചുറ്റുമതില്‍, കാമറ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. പോലീസിനു നേരെ നടക്കുന്ന കൈയേറ്റം, ക്വാര്‍ട്ടേഴ്‌സുകള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങള്‍ എന്നിവയില്‍ സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി.
സമ്മേളനം മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്തു. പോലീസുകാര്‍ സമൂഹത്തോടു കൂടുതല്‍ പ്രതിബദ്ധത കാട്ടണമെന്നും പോലീസുകാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടി.സി.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.എം.ഷാജി എംഎല്‍എ, ഐജി ദിനേന്ദ്രകശ്യപ്, എസ്പി ഹരിശങ്കര്‍, എഎസ്പി ട്രെയിനി പൂങ്കുഴലി, എആര്‍ ക്യാമ്പ് ഡെപ്യൂട്ടി കമാന്‍ഡന്റ് ടി.കെ.ഷാഹുല്‍, സംസ്ഥാന പ്രസിഡന്റ് കെ.എസ്.ചന്ദ്രാനന്ദന്‍, സെക്രട്ടറി ജി.ആര്‍. അജിത്ത്, ജില്ലാ സെക്രട്ടറി കെ.ജെ.മാത്യു, പി.രജ്ഞിത്ത്, ടി.പി.ഉണ്ണികൃഷ്ണന്‍, എം.സനല്‍കുമാര്‍, ബാബു തോമസ്, ടി.വി.ജയപ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.