ഐശ്വര്യയുടെ ലിപ് ലോക്ക്; ബിഗ്ബി കലിപ്പില്‍

Aiswaya050816പുതിയ ചിത്രമായ യേ ദില്‍  ഹേ മുസ്കിലില്‍ മരുമകള്‍ ഐശ്വര്യ റണ്‍ബീര്‍ കപൂറുമായി ഇഴുകിച്ചേര്‍ന്നഭിനയിച്ചതില്‍ അമിതാഭ് ബച്ചന് അതൃപ്തി. ചിത്രത്തില്‍ രണ്‍ബീറുമായുള്ള ആഷിന്റെ ലിപ് ലോക്ക് സീന്‍ അല്‍പം കടന്നുപോയില്ലേ എന്നാണ് സീനിയര്‍ ബച്ചന്റെ ചോദ്യം. കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷം ബോളിവുഡ് കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. ഇരുവരേയും കൂടാതെ അനുഷ്കാ ശര്‍മയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ലിപ്‌ലോക്ക് സീനില്‍ ഐശ്വര്യ അഭിനയിച്ചതില്‍ ബച്ചന്‍ കുടുംബത്തിനൊന്നടങ്കം എതിര്‍പ്പുണ്ടെന്നാണ് കേള്‍ക്കാന്‍ കഴിയുന്നത്. ഷൂട്ട് ചെയ്ത പലഭാഗങ്ങളും ഒഴിവാക്കാന്‍ കരണിനോട് ബച്ചന്‍ ആവശ്യപ്പെട്ടതായാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍ സിനിമാ നിര്‍മാതാക്കളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ചിട്ടുണ്ട്.

നടികള്‍ കല്യാണത്തിനു ശേഷം വീട്ടുകാര്യങ്ങള്‍ നോക്കണമെന്നാണ് ബച്ചന്‍ കുടുംബത്തിന്റെ നിലപാട്. 1973ല്‍  അമിതാഭ് ബച്ചനെ കല്യാണം കഴിച്ച ജയ ബാദുരി പിന്നീട് സിനിമയിലഭിനയിക്കുന്നത് 1981ലാണ്.അവര്‍ രണ്ടാമതൊരു പടത്തില്‍ അഭിനയിക്കുന്നതാവട്ടെ 1998ലും. ഐശ്യര്യ പാരമ്പര്യം തെറ്റിക്കുന്നതില്‍ ബച്ചന് അതൃപ്തിയുണ്ടെന്നാണ് സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. മുതിര്‍ന്ന സ്ത്രീയെ പ്രണയിക്കുന്ന ചെറുപ്പക്കാരനായിട്ടാണ് ചിത്രത്തില്‍ രണ്‍ബീര്‍ വേഷമിടുന്നത്. ഒക്ടോബര്‍ 28നാണ് ചിത്രത്തിന്റെ റിലീസ്.

Related posts