കഞ്ചാവ് വില്പന: മോളി ഷാജിയെ റിമാന്‍ഡ് ചെയ്തു

ktm-molyകോട്ടയം: കഞ്ചാവ് വില്പനകേസില്‍ അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു.   കൈപ്പുഴ ഇല്ലിച്ചിറ ഷാജിയെ(മോളി ഷാജി-38)യാണ് ഷാഡോ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. മീന്‍പിടിക്കുകയാണെന്ന വ്യാജേന കഞ്ചാവ് വില്പന നടത്തിയിരുന്ന ഇയാളുടെ പക്കല്‍ നിന്നും 25 പൊതി കഞ്ചാവും പിടിച്ചെടുത്തു. മീന്‍പിടിക്കുകയാണെന്ന വ്യാജേന കുളത്തിനരികിലും പുഴവക്കത്തുമൊക്കെയിരുന്നായിരുന്നു ഇയാള്‍ കഞ്ചാവ് വില്പന നടത്തിയിരുന്നത്.

കോട്ടയം ജില്ലാ പോലീസ് ചീഫ് എന്‍.  രാമചന്ദ്രനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടയം കോഴിച്ചന്ത ഭാഗത്തു നിന്നുമാണു ഇയാള്‍ പിടിയിലായത്.  കോട്ടയം വെസ്റ്റ്, ഈസ്റ്റ്, ഗാന്ധിനഗര്‍ സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ടെന്നു പോലീസ് പറഞ്ഞു. കോട്ടയം ഡിവൈഎസ്പി ബിജു കെ. സ്റ്റീഫന്‍, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി മുഹമ്മദ് കബീര്‍ റാവുത്തര്‍ എന്നിവരുടെ നേതൃത്വത്തില്‍ സിഐമാരായ ബേബി, നിര്‍മ്മല്‍ ബോസ്, വെസ്റ്റ് എസ്‌ഐ അഭിലാഷ്, എഎസ്‌ഐ ബിജു, ഷാഡോ പോലീസുകാരായ ഐ. സജികുമാര്‍, ഷിബുക്കുട്ടന്‍ എന്നിവരാണു പ്രതിയെ പിടികൂടിയത്.

Related posts