കാന്‍സര്‍ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കും :ചെയര്‍പേഴ്‌സണ്‍

klm-cancerകരുനാഗപ്പള്ളി :കാന്‍സര്‍ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ എം. ശോഭന . കരുനാഗപ്പള്ളി നഗരസഭയുടെയും മൈനാഗപ്പള്ളി സാമുഹ്യാരോഗ്യ കേന്ദ്രത്തിന്റേയും, തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിന്റേയും, നീണ്ടകര ക്യാന്‍സര്‍ കെയര്‍ സെന്ററിന്റേയും സംയുക്താഭിമുഖ്യത്തില്‍ കരുനാഗപ്പള്ളി ടൗണ്‍ ക്ലബ്ബില്‍ നടന്ന ക്യാമ്പ് ഉദ്ഘാടന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു  ചെയര്‍പേഴ്‌സണ്‍.

ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുബൈദാ കുഞ്ഞുമോന്‍ അദ്ധ്യക്ഷത  വഹിച്ച യോഗത്തില്‍ കരുനാഗപ്പള്ളി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍  പി.പ്രദീപ് വാര്യത്ത് സ്വാഗതംപറഞ്ഞു.  ക്ഷേമാ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി  ചെയര്‍മാന്‍ .സുരേഷ് പനക്കുളങ്ങര, കൗണ്‍സിലര്‍മാരായ വിജയന്‍പിള്ള,  ഷംസുദ്ദീന്‍കുഞ്ഞ്, ശക്തികുമാര്‍,  ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ബേബിക്കുട്ടി യോഹന്നാന്‍ നന്ദിപറഞ്ഞു.  തുടര്‍ന്ന് കാന്‍സര്‍ ബോധവല്‍ക്കരണക്ലാസും  നിര്‍ണയക്യാമ്പും നടന്നു. ഡോ. കലാവതിയുടെ നേതൃത്വത്തില്‍ ബെല്‍ജി,  നിന,ജയ ടെക്‌നീഷ്യന്‍മാരായ  സ്മിത,  തങ്കം എന്നിവര്‍ നേതൃത്വം നല്‍കി.

Related posts