കുറുമാലി പുഴയില്‍ കാണാതായ ഡ്രൈവര്‍ക്കുവേണ്ടി തെരച്ചില്‍ തുടരുന്നു

TCR-VINUപുതുക്കാട്: കുറുമാലി പാലത്തിന്റെ കൈവരി തകര്‍ത്ത് ടിപ്പര്‍ ലോറി പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ െ്രെഡവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ വീണ്ടും ആരംഭിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശ പ്രകാരം കൊച്ചിയില്‍ നിന്നെത്തിയ നേവിയിലെ മുങ്ങല്‍ വിദഗ്ധ സംഘമാണ് പുഴയില്‍ തിരച്ചില്‍ നടത്തുന്നത്. െ്രെഡവര്‍ ചിറ്റിശ്ശേരി പാണയേങ്ങാടന്‍ ഫ്രാന്‍സിസ് മകന്‍ വിനു (29)നെയാണ് അപകടത്തെ തുടര്‍ന്ന് കാണാതായത്.

കഴിഞ്ഞ ദിവസം പോലിസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പുഴയില്‍ തിരച്ചില്‍ നടത്തിയിരുന്നു. ശക്തമായ അടിയൊഴുക്കും ചുഴിയും കാരണം തെരച്ചിലിന് തടസ്സം നേരിട്ടിരുന്നു. ഫയര്‍ ഫോഴ്‌സിന്റ സ്കൂബ ടീമും ഇന്നലെ പരിശോധന നടത്തിയിട്ടും കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് നേവിയുടെ സഹായം തേടിയത്.

രാവിലെ പത്ത് മണിയോടെ കുറുമാലിയില്‍ എത്തിയ നേവി സംഘം കുറുമാലി പുഴയിലെ രാപ്പാള്‍ കടവില്‍ നിന്നുമാണ് തെരച്ചില്‍ ആരംഭിച്ചത്. അപകടം നടന്ന പരിസരം മുതല്‍ അഞ്ച് കിലോമീറ്റര്‍ അകലെയുള്ള മാഞ്ഞംക്കുഴി ഷട്ടര്‍ വരെയുള്ള പുഴയില്‍ സംഘം തെരച്ചില്‍ നടത്തും. പുതുക്കാട് ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും നേവി സംഘത്തിന് സഹായമായി സ്ഥലത്തെത്തിയിട്ടുണ്ട്.

Related posts