മലയാളത്തിന്റെ യുവനടി ഷാലിന്‍ സോയ സംവിധാനം ചെയ്ത സിറ്റ ടൂ സീക്ക് എന്ന ഹ്രസ്വചിത്രം പ്രേക്ഷകപ്രീതി നേടി മുന്നേറുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് യൂട്യൂബില്‍ സിറ്റ ടൂ സീക്ക് എന്ന ഹ്രസ്വചിത്രം റിലീസ് ചെയ്തത്. പെണ്‍കുട്ടികളെ പുറത്തുവിടാന്‍ മടിതോന്നുന്ന ഇക്കാലത്ത് അടച്ചിടപ്പെടുന്ന അവരുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചിന്തകള്‍ കൃത്യമായി തുറന്നുകാട്ടുന്നതാണ് ഹ്രസ്വചിത്രം.
സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് അവരുടെ സ്വാതന്ത്ര്യവും പുതിയ ചിന്തകളും മാറുന്ന ലോകവുമെല്ലാമാണ് ഷാലിന്‍ തന്നെ അഭിനയിച്ചിരിക്കുന്ന നാലു മിനിട്ട് 24 സെക്കന്‍ഡുള്ള ഹ്രസ്വചിത്രം പ്രേക്ഷകരോട് പറയുന്നത്. ഹ്രസ്വചിത്രത്തിനു സാമൂഹിക മാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. നേരത്തേ ഇവര്‍ പുറത്തുവിട്ട ‘റിവീലേഷന്‍’ എന്ന ഹ്രസ്വചിത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു.
2004-ല്‍ ക്വട്ടേഷന്‍ എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയ ഷാലിന്‍ സോയ എല്‍സമ്മ എന്ന ആണ്‍കുട്ടി, വിശുദ്ധന്, മാണിക്യക്കല്ല്, മല്ലുസിംഗ് തുടങ്ങിയ ചിത്രങ്ങളിലും നിരവധി സീരിയലുകളിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.