വിയ്യൂര്‍: കാടുംപടലവും പിടിച്ചു കിടന്നിരുന്ന റോഡ് വൃത്തിയാക്കാന്‍ വിയ്യൂര്‍ ജയിലിലെ തടവുകാരും ജയില്‍ ജീവനക്കാരും രംഗത്തിറങ്ങിയപ്പോള്‍ റോഡ് ക്ലീനായി. പാടൂക്കാട് സെന്റര്‍ മുതല്‍ വിയ്യൂര്‍ പവര്‍ ഹൗസ് വരെയുള്ള റോഡരികിലെ പൊന്തക്കാടുകളും മറ്റുമാണ് തടവുകാരും ജയില്‍ ജീവനക്കാരും ചേര്‍ന്ന് വെട്ടിവെടുപ്പാക്കിയത്. പവര്‍ ഗ്രിഡ് കോര്‍പറേഷന്റെ സഹകരണത്തോടെയായിരുന്നു വൃത്തിയാക്കല്‍. 65 തടവുകാരും ജയില്‍ സൂപ്രണ്ട് എസ്.സന്തോഷിന്റെയും ഡെപ്യൂട്ടി സൂപ്രണ്ട് നരേന്ദ്രന്‍, ഡോ.പി.വിജയന്‍, വെല്‍ഫെയര്‍ ഓഫീസര്‍മാരായ ശ്യാമളകുമരി, ടി.സന്തോഷ് എന്നിവരുടെയും നേതൃത്വത്തിലായിരുന്നു വൃത്തിയാക്കല്‍.
തടവുകാരും ജയില്‍ ജീവനക്കാരും ചേര്‍ന്നൊരു ക്ലീനിംഗ്
