താമരശേരി: നരിക്കുനി ഗ്രാമപഞ്ചായത്ത് വനിതകള്‍ക്ക് നടപ്പിലാക്കുന്ന ആട് വളര്‍ത്തല്‍ പദ്ധതിയി്ല് ആടുകളെ വിതരണം ചെയ്തത് പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് നടപ്പിലാക്കിയ ആട് ഗ്രാമം പദ്ധതി. 50 വനിതകള്‍ക്കായി നടപ്പിലാക്കുന്ന പദ്ധതിയില്‍ ഒരു ഗുണഭോക്താവിന് 3 ആടുകളെയാണ് നല്‍കുന്നത്.പുതുപ്പാടി സിഡിഎസിന്റെ നേതൃത്വത്തില്‍ നരിക്കുനികാര്ക്കായി പ്രത്യേക ആട് ചന്ത നടത്തി. കിലോ 280 രൂപ നിരക്കിലാണ് വില്പന നടത്തിയത്. 306600 രൂപയുടെ വില്പനയാണ് നടന്നത്.
ആട് ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുട്ടിയമ്മ മാണി നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഐബി റെജി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ റീന ബഷീര്‍, ബീന തങ്കച്ചന്, സിഡിഎസ് ചെയര്‍പേഴ്സണ്‍ യു.പി ഹേമലത, വൈസ് ചെയര്‍പേഴ്സണ്‍ ബിന്ദു സാമി, സിഡിഎസ് മെമ്പര്‍മാരായ ലിജി ജോഷി, ആമിന മലയില്‍, ശ്രീജ ബിജു, സുമതി സച്ചിദാനന്ദന്, ഉമൈബ സിദ്ധിഖ്, ബീന ജോര്‍ജ്, ബിന്ദു മാത്യു, എന്നിവര്‍ പങ്കെടുത്തു.