പത്തനാപുരം: പാചകവാതക സിലിണ്ടറിന്റെ പേരില്‍ അമിത വിലയീടാക്കുന്നതായി പരാതി. ഗ്യാസ് ഏജന്‍സിയിലെ തൊഴിലാളി കളാണ് ഗുണഭോക്താക്കളില്‍ നിന്നും അമിതവിലയിടക്കുന്നത്.ബില്ല് തുകയില്‍ നിന്നും കൂടുതലാണ് ഇവര്‍ വാങ്ങുന്നതത്രെ. നിശ്ചിതദൂര പരിധി ക്കുള്ളില്‍ ബില്‍തുക മാത്രമേ ഈടാക്കാവൂ എന്നാണ് നിയമം. ഇവിടങ്ങളില്‍ വാഹനവാടകഉപഭോക്താക്കളില്‍ നിന്നും ഈടാക്കാന്‍ പാടില്ല.
എന്നാല്‍ ഇതറിയാത്ത ആളുകളില്‍ നിന്നും വാടകയിനത്തില്‍ ഇരുപത് മുതല്‍ അന്‍പത് വരെ രൂപ അമിതമായി വാങ്ങുകയാണ് പതിവ്.നിശ്ചിതദൂരപരിധി കഴിഞ്ഞാല്‍ അറുപത് മുതല്‍ ഇരുന്നൂറ് രൂപ വരെ ഈടാക്കുന്ന പ്രദേശങ്ങളും ഉണ്ട്.ഇത് ചോദ്യം ചെയ്താല്‍ പലപ്പോഴും മോശമായ പ്രതികരണമാണ് തൊഴിലാളികളില്‍ നിന്നും ഉണ്ടാകുന്നത്.545രൂപയാണ് ഗാര്‍ഹിക ആവശ്യത്തിനുപയോഗിക്കുന്ന സിലിണ്ടറിന്റെ ബില്‍ തുക.
എന്നാല്‍ 650ലധികം രൂപയാണ് ആറു കിലോമീറ്റര്‍ ചുറ്റളവില്‍ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നത്.ബില്ല് ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്നിരിക്കെ അതിനും ഇത്തരക്കാര്‍ തയാറാകാറില്ല.ഏജന്‍സി ഉടമകള്‍ പോലും അറിയാതെയാണ് തൊഴിലാളികളുടെ ഈ പകല്‍ക്കൊള്ള. സിലിണ്ടറുമായി വരുമ്പോള്‍ ആളില്ലെങ്കില്‍ വീണ്ടും വരുന്നതിനും ഇരട്ടിവില ഈടാക്കും.ഉപഭോക്താക്കള്‍ക്ക് ന്യായമായി ലഭിക്കേണ്ട അവകാശങ്ങള്‍ പോലും ഇത്തരക്കാര്‍ അംഗീകരിക്കാറില്ലെന്നും ആക്ഷേപമുണ്ട്.