മുക്കം: വലിയ പരസ്യം നല്‍കി പ്രമുഖ കമ്പനി രാജ്യത്താകമാനം വില്‍പ്പന നടത്തുന്ന ചോക്‌ലേറ്റ് ഉത്പന്നത്തില്‍ നിറയെ പുഴുക്കളെന്ന് പരാതി. മുക്കം കുറ്റിപ്പാല സ്വദേശിനിയായ തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനി ദീപ്‌സ മുക്കത്തെ സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്നു വാങ്ങിയ ചോക്കോസിലാണ് പുഴുക്കളെ കണ്ടത്തിയത്. പത്തു രൂപയുടെ 26 ഗ്രാം ചോക്കോസാണ് വാങ്ങിയത്. ആകര്‍ഷണീയമായ പായ്ക്കില്‍ മെയ് 21ന് പായ്ക്ക് ചെയ്തതാണീ ഉത്പന്നം. ഒമ്പതുമാസം കാലാവധിയും രേഖപ്പെടുത്തിയിട്ടുണ്ട്.
പായ്ക്കറ്റ് പൊട്ടിച്ച് കഴിക്കുമ്പോള്‍ രുചിവ്യത്യാസം അനുഭവപ്പെട്ടതിനെതുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ചെറിയ പുഴുക്കളെ കണ്ടത്. മഹാരാഷ്ട്രയില്‍ പ്രവര്‍ത്തിക്കുന്ന കെല്ലോഗ്‌സ് ഇന്ത്യ പ്രൈവറ്റ് കമ്പനിയെന്നാണ് പേര് രേഖപ്പെടുത്തിയത്. പുഴുക്കളുള്ള ചോക്കലേറ്റ് ഉത്പന്നം കഴിച്ചതില്‍ ആശങ്കയിലാണ് ദീപ്‌സയും വീട്ടുകാരും.