മധുപാല്‍ ചിത്രത്തില്‍ ജയസൂര്യയും ബിജുമേനോനും

jayaമധുപാലിന്റെ മൂന്നാമത്തെ ചിത്രത്തില്‍  കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ജയസൂര്യയും ബിജു മേനാനും. ഒരു സംഭവ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. 2012ലെ സുന്ദരിയമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്. ഈ കേസ് ഇപ്പോഴും തെളിയാതെ കിടക്കുകയാണ്. ഈ കേസുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണമല്ല ചിത്രം പറയുന്നതെന്ന് മധുപാല്‍ പറഞ്ഞു.

ജയസൂര്യക്കും ബിജു മേനോനൊപ്പം ചെമ്പന്‍ വിനോദും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജീവന്‍ ജോബ് തോമസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ജൂണില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

Related posts