പ്രമുഖ നര്‍ത്തകിയും നടന്‍ മുകേഷിന്റെ ഭാര്യയുമായ മേതില്‍ ദേവിക ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നു. സിനിമയി ല്‍ നിന്ന് മുമ്പും ധാരാളം ഓഫറുകള്‍ വന്നിരുന്നുവെങ്കിലും അന്നൊക്കെ വിസമ്മതം മൂളിയിരുന്ന മേതിക, സുമേഷ് ലാല്‍ സംവിധാനം ചെയ്യുന്ന ഹ്യൂമന്‍സ് ഓഫ് സംവണ്‍ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം നടത്തുന്നത്. നവാഗതനായ നിഥിന്‍ നാഥ് ആണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്.
ചേരുന്ന കഥാപാത്രങ്ങള്‍ ലഭിക്കാത്തതുകൊണ്ടാണ് മുന്‍പ് അവസരങ്ങള്‍ വന്നിട്ടും സിനിമയില്‍ അഭിനയിക്കാതിരുന്നതെന്ന് ദേവിക പറയുന്നു. പുതിയ ചിത്രം പത്മരാജന്റെ ജീവിതവുമായി ബന്ധപ്പെട്ടതാണെന്നും മേതില്‍ ദേവിക പറയുന്നു. അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം എന്ന സിനിമയിലൂടെ ശ്രദ്ധേയയായ മഡോണ സെബാസ്റ്റ്യനും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. വി.ജെ. മേഘ്‌ന നായര്‍, ധന്യ വര്‍മ എന്നിവരാണ് മറ്റുതാരങ്ങള്‍.