യുവതിയുടെ വിവാഹത്തിന് സഹായ ധനംസ്വരൂപിച്ച് വാട്ട്‌സ് ആപ്പ് സുഹൃത്തുക്കള്‍

klm-WHATSAPPതേവലക്കര: നവ മാധ്യമത്തിലൂടെ സമൂഹത്തിന് എങ്ങനെ നന്മ• ചെയ്യാം എന്ന് കാണിച്ച് തരികയാണ് ഒരു കൂട്ടം വാട്ട്‌സ് ആപ്പ് സുഹൃത്തുക്കള്‍. നിര്‍ധന യുവതിയുടെ വിവാഹത്തിന് സഹായ ധനം സ്വരൂപിച്ചാ ണ് ഈ വാട്ട്‌സ് ആപ്പ് കൂട്ടായ്മ മാതൃക ആയിരിക്കുന്നത്.

തേവലക്കര ചാലിയത്ത് മുസ്ലിം ജമാ അത്തിലും നാട്ടിലും ഉളള യുവാക്കളുടെ വാട്ട്‌സ് ആപ്പ് സൗഹൃദം ആണ് ചാലിയത്ത് ജമാ അത്തിലെ സാധു കുടുംബത്തിലെ പെണ്‍കുട്ടിയുടെ വിവാഹത്തിന് മൂന്ന് ലക്ഷം രൂപ നല്‍കി സഹായിച്ചത്. മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പ് തുടങ്ങിയ പരിശ്രമത്തിലൂടെ സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത് തുടങ്ങിയ മറുനാടുകളിലെ അംഗങ്ങളുടെ പരിശ്രമത്തിലൂടെയാണ് കുടുംബത്തിന് തുക കൈമാറാന്‍ സാധിച്ചത്.

നിര്‍ധന കുടുംബങ്ങള്‍ക്ക് ഇതിനോടകം തന്നെ നിരവധി സഹായങ്ങളാണ് ഈ കൂട്ടായ്മ ചെയ്തിരിക്കുന്നത്. ജാതിയോ മതമോ നോക്കാതെ പ്രദേശത്തെ എല്ലാ സമുദായക്കാരെയും സഹായിക്കാന്‍ ഇവര്‍ ശ്രമിക്കാറുണ്ട്. ജമാഅത്തിലെ പാവപ്പെട്ടവരെ കണെ്ടത്തി സേവന പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമം ആക്കണം എന്നാണ് ഈ വാട്ട്‌സ് ഗ്രൂപ്പിന്റെ ഇപ്പോഴത്തെ ചര്‍ച്ച.

Related posts