ബോളിവുഡിലെ ചോക്ലേറ്റ് നായകന് രണ്‍ബീര്‍ കപൂര്‍ പുതിയൊരു പ്രണയത്തില്‍ അകപ്പെട്ടതായി പപ്പരാസികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കത്രീന കെയ്ഫുമായി ഏഴു വര്‍ഷത്തോളം നിലനിന്ന പ്രണയം അവസാനിച്ചതോടെ ആകെ നിരാശയിലായിരുന്നു രണ്‍ബീര്‍ കപൂര്‍. ഒറ്റപ്പെട്ടു കഴിഞ്ഞ രണ്‍ബീറിന്റെ മനസിലേക്ക് ഡല്ഹിയിലുള്ളൊരു പെണ്കുട്ടിയാണത്രേ ഇടിച്ചുകയറി സ്ഥാനം പിടിച്ചിരിക്കുന്നത്. ഭാരതി മല്‍ഹോത്ര എന്നാണ് രണ്‍ബീര്‍ കപൂറിന്റെ പുതിയ കാമുകിയുടെ പേര്. ഭാരതി മല്‍ഹോത്രയ്ക്കു ബോളിവുഡുമായി ഒരു തരത്തിലുമുള്ള ബന്ധമില്ല എന്നതും ശ്രദ്ധേയമാണ്.
രണ്‍ബീര്‍ ഷാഹിദ് കപൂറിന്റെ പാത പിന്തുടരുകയാണെന്നാണ് പപ്പരാസികള്‍ ആരോപിക്കുന്നത്. ബോളിവുഡില്‍ പല സുന്ദരികളെ പ്രണയിച്ച ഷാഹിദ് അവസാനം സിനിമയ്ക്കു പുറത്തുനിന്നൊരു പെണ്‍കുട്ടിയെ ജീവിതസഖിയാക്കുകയായിരുന്നു.
ദീപിക പദുക്കോണുമായുള്ള രണ്‍ബീറിന്റെ പ്രണയം വിവാഹം വരെയെത്തിയതായിരുന്നു. അതു തകര്‍ന്നതോടെയാണ് കത്രീന കെയ്ഫിനെ രണ്‍ബീര്‍ കാമുകിയാക്കിയത്. അത് അവസാനം മുംബൈയില്‍ അപ്പാര്‍ട്ട്മെന്റ് സ്വന്തമായി വാങ്ങിച്ച് ഒരുമിച്ചു താമസിക്കുന്നിടം വരെയെത്തി. അതേസമയം, രണ്‍ബീറിന്റെ മുന്‍ കാമുകിമാര്ക്കുണ്ടായ അനുഭവം ഡല്‍ഹി പെണ്‍കുട്ടിക്ക് ഉണ്ടാവുമോയെന്ന് കണ്ടറിയണം.
അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ജഗ്ഗ ജഗൂസ് എന്ന ചിത്രത്തിന്റെ തിരക്കിലാണ് കത്രീന കെയ്ഫും രണ്‍ബീര്‍ കപൂറും. ഇരുവരും ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുവെങ്കിലും ഷൂട്ടിംഗ് സമയത്തല്ലാതെ ഇരുവരും ഒരു തരത്തിലുമുള്ള ആശയവിനിമയവും നടത്താറില്ലായെന്നത് അടുത്തിടെ വാര്‍ത്തയായിരുന്നു.
ഷൂട്ടിംഗ് കഴിഞ്ഞാലുടന്‍ കത്രീന കാരവാനില്‍ പോയിരിക്കും. രണ്ടു ഹോട്ടലുകളിലാണ് ഇരുവരും താമസിക്കുന്നതും. ഇരുവരുടെയും പിണക്കം സംവിധായകന് അനുരാഗ് ബസുവിനെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. എന്തായാലും ജഗ്ഗ ജസൂസിന്റെ ഷൂട്ടിംഗുമായി മൊറോക്കോയില്‍ പോയപ്പോള്‍ ഡല്‍ഹി പെണ്‍കുട്ടിയും രണ്‍ബീറും ഒരേ ഹോട്ടലില്‍ താമസിച്ചതിനു പിന്നിലും പപ്പരാസികള്‍ പലതും മണക്കുന്നുണ്ട്.