ബോളിവുഡ് താരങ്ങളും പ്രണയജോഡികളുമായ രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും വിവാഹിതരാകാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകള്‍. മുംബൈയിലെ മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍, വാര്‍ത്തകളോട് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. രണ്‍വീര്‍ ഔദ്യോഗികമായി ദീപികയോട് വിവാഹാഭ്യര്‍ഥന നടത്തിയെന്നും ദീപികയുടെ സമ്മതം ലഭിച്ചെന്നും ഇതേത്തുടര്‍ന്ന് ഇരു വീട്ടുകാരും കൂടിക്കാഴ്ച നടത്തിയെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇരുവരും അഭിനയത്തില്‍ നിന്ന് ചെറിയ ഇടവേളയെടുക്കുന്നതായി കേട്ടിരുന്നു.
അതേ തുടര്‍ന്നാണ് രണ്‍വീര്‍-ദീപിക വിവാഹവാര്‍ത്തകളും പുറത്തുവന്നത്. കൂടാതെ ഐഐഎഫ്എ അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനെത്തിയ രണ്‍വീറും ദീപികയും കൂടുതല്‍ അടുത്ത് പെരുമാറുന്നതും പപ്പരാസികള്‍ ശ്രദ്ധയോടെ വീക്ഷിച്ചിരുന്നു. നേരത്തേ രണ്‍വീറും ദീപികയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വന്നപ്പോഴും ഇത് അംഗീകരിക്കാനോ നിഷേധിക്കാനോ ഇരുവരും തയ്യറായിരുന്നില്ല.