ലഹരിക്കെതിരേ കൂട്ടായ പരിശ്രമം വേണം: ഋഷിരാജ് സിംഗ്

EKM-RISHIRAJപെരുമ്പാവൂര്‍: എല്ലാവരുടേയും കൂട്ടായ പരിശ്രമം ഉണെ്ടങ്കില്‍ മാത്രമേ ലഹരിയ്‌ക്കെതിരെയുള്ള വിപത്തുകളില്‍ നിന്നും സമൂഹത്തെ രക്ഷിക്കാന്‍ സാധിക്കുകയുള്ളവെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്.  സ്കൂള്‍-കോളജ് തലത്തില്‍ കുട്ടികള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നത് വര്‍ധിക്കുകയാണ്. എന്നാല്‍ ബന്ധപ്പെട്ടവര്‍ അന്വേഷണവുമായി സഹകരിക്കാത്ത സാഹചര്യമാണുള്ളതെന്നും ഋഷിരാജ് സിംഗ് പറഞ്ഞു. രായമംഗലം പഞ്ചായത്തിലെ ലഹരിവിരുദ്ധ പദ്ധതി പുനര്‍ജനി 2016ല്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കുട്ടികളില്‍ ഇന്റര്‍നെറ്റിന്റേയും സ്മാര്‍ട്ട് ഫോണുകളുടേയും ഉപയോഗം ലഹരിപോലെ മത്ത് പിടിച്ചിരിക്കുകയാണ്.

അതുകൊണ്ടു തന്നെ പുതിയ തലമുറയില്‍പ്പെട്ട വലിയൊരു ശതമാനം ആളുകളും മത്സരപരീക്ഷകളില്‍ നിന്നും പിന്നോട്ട് പോകുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി ഉദ്ഘാടനം നിര്‍വ്വഹിച്ചു. രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ജാന്‍സി ജോര്‍ജ്, ബേസില്‍ പോള്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ജോയി വെള്ളാഞ്ഞിയില്‍ എന്നിവര്‍ സംസാരിച്ചു.

Related posts