കേളകം: എല്‍ഡിഎഫ് സര്‍ക്കാര്‍ അഴിമതി നടത്താന്‍ ഉപയോഗിച്ചിരുന്ന ലോട്ടറി കേരളത്തില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് കാണിച്ചുകൊടുത്ത സര്‍ക്കാരാണ് ഇവിടെ ജനവിധി തേടുതെന്നു കെ.സി. വേണുഗോപാല്‍ എംപി. അക്രമവും കൊലപാതകവും നടത്തുന്ന ഒരു സര്‍ക്കാര്‍ വേണോ അതോ കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സര്ക്കാര്വേണോ എന്ന് ജനങ്ങള്‍ വിധി എഴുതട്ടെയെന്നും അദ്ദേഹം പറഞ്ഞു. കേളകത്ത് പേരാവൂര്നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാഥി സണ്ണി ജോസഫിന്റെ പ്രചാരണാര്‍ഥം നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ.സി. വേണുഗോപാല്‍.
അഷറഫ് കുഴിക്കരിക്കട്ട് അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സണ്ണി മേച്ചേരി, ജോര്‍ജുകുട്ടി ഇരുമ്പുകുഴി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബൈജു വര്‍ഗീസ്, ലിസി ജോസഫ്, ജോസ് നടപ്പുറം, മാത്യു ജോര്‍ജ്, മാത്യു പറമ്പന്‍, ഷൈനി ബ്രിട്ടോ തുടങ്ങിയവര്‍ സംസാരിച്ചു.