വടക്കഞ്ചേരി: ആറുവരിപ്പാത റോഡുവികസനം നടക്കുന്ന വടക്കഞ്ചേരി-മണ്ണുത്തി റോഡില്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ അതീവ ജാഗ്രതൈ. അതല്ലെങ്കില്‍ വന്‍ദുരന്തം സംഭവിക്കാം. ഫ്ളൈ ഓവറിനായി കിണറുകള്‍പോലെ കുഴിയെടുക്കുന്ന വടക്കഞ്ചേരി തങ്കം കവലയിലാണ് ഏറെ അപകട സാധ്യത. ഇരുപതും ഇരുപത്തഞ്ചടിയും താഴ്ചയിലാണ് ഇവിടെ ഭീമാകാരമായ കുഴിയെടുക്കുന്നത്.
ഈ കുഴികളെല്ലാം നിലവിലുള്ള റോഡിനോടു ചേര്‍ന്ന് തന്നെയായതിനാല്‍ ചെറിയൊരു അശ്രദ്ധമതി അപകടം സംഭവിക്കാന്‍. കഴിഞ്ഞദിവസം ബൈക്ക് യാത്രക്കാര്‍ കുഴിയില്‍ വീണെങ്കിലും ഭാഗ്യത്തിന് വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു. അപകടങ്ങള്‍ ഒഴിവാക്കാന്‍ കരാര്‍ കമ്പനി കുഴിക്ക് ചുറ്റും ഷീറ്റു സ്ഥാപിച്ച് സംരക്ഷണവേലി ഉണ്ടാക്കിയിട്ടുണ്ടെങ്കിലും വാഹനപെരുപ്പത്തില്‍ ഇടുങ്ങിയ റോഡിലൂടെയുള്ള യാത്ര അപകട സാധ്യത കൂട്ടുകയാണ്.