വിവാഹവാര്‍ത്ത നിഷേധിച്ച് ഹണിറോസ്

honey rose 2വിവാഹ വാര്‍ത്ത നിഷേധിച്ച് നടി ഹണി റോസും കുടുംബവും രംഗത്ത്. ഒരു യുവനടനുമായി ഹണി റോസ് പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതയാകുന്നു എന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ താന്‍ വിവാഹിതയാകാന്‍ പോകുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന     രഹിതമാണെന്ന് ഹണി റോസ് പറഞ്ഞു. ഇപ്പോള്‍ കരിയറില്‍ തിരക്കാണ്. എന്റെ യുവനടനായ കാമുകന്‍ ആരാണെന്ന് കൂടെ പറഞ്ഞാല്‍ കൊള്ളാമായിരുന്നു. അങ്ങനെയാവുമ്പോള്‍ വരനെ തേടി ബുദ്ധിമുട്ടേണ്ടതില്ലല്ലോ. എനിക്ക് ഇതുവെര ആരോടും പ്രണയം തോന്നിയിട്ടില്ല. കരിയറില്‍ ഇപ്പോള്‍ കുറച്ച് നല്ല വേഷങ്ങള്‍ ലഭിക്കുന്നുണ്ട്- ഹണിറോസ് പറയുന്നു.

സ്ത്രീ സമൂഹത്തില്‍ ഒട്ടും സുരക്ഷയല്ല എന്ന് ജിഷയുടെ കൊലപാതകത്തിന് ശേഷം എനിക്ക് ബോധ്യമായി. വിവാഹിതയായ സ്ത്രീക്ക് സമൂഹത്തില്‍ സുരക്ഷയുണ്ട്. അനുയോജ്യനായ ഒരാളെ കിട്ടിയാല്‍ വിവാഹം ചെയ്യുമെന്ന് ഹണി പറഞ്ഞുവെന്നായിരുന്നു പ്രചരിച്ച വാര്‍ത്ത. ഒരു യുവനടനുമായി ഹണി റോസ് പ്രണയ ത്തിലാണെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു

Related posts